ബംഗളൂരു: റിസോര്‍ട്ടിലെ കോണ്‍ഗ്രസ് എം.എൽ.എമാരുടെ ഏറ്റുമുട്ടല്‍ അന്വേഷിക്കുന്ന കോൺഗ്രസിെൻറ മൂന്നംഗ കമീഷൻ തെളിവെടുപ്പ് നടത്തി. കമീഷൻ അംഗങ്ങളായ ഉപമുഖ്യമന്ത്രി ജി. പരമേശ്വര, മന്ത്രി കൃഷ്ണ ബൈര ഗൗഡ എന്നിവർ ആക്രമണത്തിൽ പര ിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആനന്ദ് സിങ് എം.എൽ.എയെ സന്ദർശിച്ചു. 30 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ റിസോര്‍ട്ടിലെ സംഭവങ്ങള്‍ ചോദിച്ചറിഞ്ഞു.
എന്നാല്‍, വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക ്കാൻ ഇരുവരും തയാറായില്ല. എത്രയും വേഗം റിപ്പോര്‍ട്ട് തയാറാക്കി കെ.പി.സി.സി പ്രസിഡൻറിന് നല്‍കുമെന്ന് ഇരുവരും അറി യിച്ചു.
ജനുവരി 19ന് രാത്രിയിലാണ് വിജയനഗര്‍ എം.എൽ.എ ആനന്ദ് സിങ്ങും കാംബ്ലി എം.എൽ.എ ജെ.എന്‍. ഗണേഷും തമ്മില്‍ ബിഡദിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ ഏറ്റുമുട്ടിയത്. തലക്കും കണ്ണിനും സാരമായി പരിക്കേറ്റ ആനന്ദ് സിങ് ചികിത്സയിലാണ്. ആനന്ദ് സിങ്ങിെൻറ പരാതിയില്‍ പൊലീസ് ഗണേഷിനെതിരെ വധശ്രമം ഉള്‍പ്പെടെ വകുപ്പുകളില്‍ കേസെടുത്തിട്ടുണ്ട്. ഗണേഷിനെ പിടിക്കാന്‍ രാമനഗര്‍ എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘം രൂപവത്കരിക്കുകയും ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ഇതുവരെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ആനന്ദ് സിങ് തന്നെ ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും ആദ്യം ആക്രമിക്കുകയുമായിരുന്നുവെന്നും ഗണേഷ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. അധിക്ഷേപം സഹിക്കവയ്യാതെ താന്‍ പിടിച്ചു തള്ളിയപ്പോള്‍ വീണ ആനന്ദ് സിങ്ങിന് സോഫയില്‍ ഇടിച്ചാണ് പരിക്കേറ്റതെന്നായിരുന്നു ഗണേഷിെൻറ വിശദീകരണം. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഗണേഷിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
ഓരോ ദിവസവും ഓരോ സിം കാര്‍ഡാണ് ഗണേഷ് ഉപയോഗിക്കുന്നതെന്നും ഗോവയിലുള്ളതായി സൂചന ലഭിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. മൂന്നുതവണ നേരിയ വ്യത്യാസത്തിലാണ് ഗണേഷ് പൊലീസിൽനിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം ബംഗളൂരു നഗരത്തിന് പുറത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഗണേഷിനെ പിടികൂടാൻ പൊലീസ് എത്തുന്നുണ്ടെന്ന വിവരം അറിഞ്ഞ് എസ്.യു.വി കാറിൽ രക്ഷപ്പെടുകയായിരുന്നു. ഗണേഷിനെ പൊലീസ് പിന്തുടർന്നെങ്കിലും പിടികൂടാനായില്ല.
ഇതിനിടയില്‍ മുന്‍കൂര്‍ ജാമ്യത്തിനും ഗണേഷ് ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് സര്‍ക്കാറിനുള്ള പിന്തുണ ചില എം.എല്‍.എമാർ പിന്‍വലിക്കുമെന്ന സൂചന ലഭിച്ചതോടെയാണ് എം.എല്‍.എമാരെ കോണ്‍ഗ്രസ് റിസോര്‍ട്ടിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.