വാഹനാപകടം: കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ മരിച്ചു

ബംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു. ബാഗല്‍കോട്ട് ജില്ലയിലെ ജംഖാണ്ടി മണ്ഡലത്തിലെ എം.എല്‍.എ സിദ്ദു ബി. ന്യാമഗൗഡ (69) ആണ് മരിച്ചത്.

ഗോവയില്‍ നിന്നും ബാഗല്‍കോട്ടിലേക്ക് പോകവെ തുളസിഗിരിയില്‍ വെച്ച് എം.എല്‍.എയുടെ വാഹനം അപകടത്തില്‍പെടുകയായിരുന്നു. എം.എൽ.എയുടെ നിര്യാണത്തിൽ കർണാടക പി.സി.സി ദുഃഖം രേഖപ്പെടുത്തി. 

നിരവധി തവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട സിദ്ദു ന്യാമഗൗഡ ഇത്തവണത്തെ 2500 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ആണ് ബി.ജെ.പിയിലെ ശ്രീകാന്ത് കുൽകർണിയെ പരാജയപ്പെടുത്തിയത്. 1991ൽ ബഗൽകോട്ട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. നരസിംഹറാവു മന്ത്രിസഭയിൽ മന്ത്രിയായിരുന്നു. 
Tags:    
News Summary - Karnataka Congress MLA Siddu Nyamagouda killed in road accident -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.