വിശ്വാസവോട്ടെടുപ്പിന് മുമ്പ് വീണ്ടും ട്വിസ്റ്റ്; കോൺഗ്രസ് എം.എൽ.എയെ കാണാനില്ല

ബംഗളൂരു: കർണാടകയിൽ സഖ്യസർക്കാറിന്‍റെ വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് കോൺഗ്രസ് എം.എല്‍.എയെ കാണ ാനില്ല. ശ്രീമന്ത് പാട്ടീൽ എം.എല്‍.എയെയാണ് ഇന്നലെ രാത്രി മുതല്‍ റിസോട്ടിൽ നിന്ന് കാണാതായത്. എം.എല്‍.എ ആശുപത്രിയി ല്‍ പോയതാണെന്നാണ് കോണ്‍ഗ്രസ് നൽകുന്ന വിശദീകരണം.

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും കോൺഗ്രസ് എം.എൽ.എമാരുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരു ന്നു.

ഇന്ന് നടക്കുന്ന വിശ്വാസ വോ​െട്ടടുപ്പ്​ സഖ്യസർക്കാറി​​െൻറ വിധിയെഴുതും. സുപ്രീംകോടതി ഉത്തരവിനു​ പ ിന്നാലെ വിമതർ നിലപാടിലുറച്ചുനിന്നതോടെ അനുനയ സാധ്യതകൾ അടഞ്ഞ സാഹചര്യത്തിലാണ്​ സർക്കാർ ബലപരീക്ഷണത്തിനിറങ്ങു ന്നത്​.
വിധാൻസൗധയിൽ രാവിലെ 11നാണ്​ വിശ്വാസ വോ​െട്ടടുപ്പ്​. 16 പേരുടെ രാജിയോടെ കേവല ഭൂരിപക്ഷം നഷ്​ടപ്പെട്ട്​ സ്​പീക്കറടക്കം 101 പേരിലേക്കു​ ചുരുങ്ങിയ സർക്കാറിന്​ സ്വതന്ത്ര, കെ.പി.ജെ.പി അംഗങ്ങളുടെ പിന്തുണയടക്കം 107 അംഗങ്ങളുള്ള പ്രതിപക്ഷത്തെ മറികടക്കുക എളുപ്പമാവില്ല​. രാജി സ്വീകരിക്കുന്നതിനു​ പകരം, കോൺഗ്രസി​​െൻറയും ജെ.ഡി^എസി​​െൻറയും അപേക്ഷ പരിഗണിച്ച്​ വിമതർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം സ്​പീക്കർ വിശ്വാസ വോ​െട്ടടുപ്പിനു​മു​​േമ്പ അയോഗ്യത നടപടി സ്വീകരിക്കാനാണ്​ സാധ്യത.

വിപ്പ്​ ലംഘനമല്ല, മറിച്ച്​ പാർട്ടിക്കെതിരായ അച്ചടക്കലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ്​ 12 എം.എൽ.എമാർക്കെതിരെ ഇരുപാർട്ടികളും കത്ത്​ നൽകിയിരുന്നത്​. ഇതുമായി ബന്ധപ്പെട്ട്​ കൂടുതൽ തെളിവുകൾ നേതൃത്വം ബുധനാഴ്​ച സ്​പീക്കർക്ക്​ കൈമാറി. മുംബൈയിലെ ഹോട്ടലിൽ വിമതരുമായി ബി.​െജ.പി നേതാക്കൾ കൂടിക്കാഴ്​ച നടത്തിയത്​, എം.ടി.ബി. നാഗരാജിനെ ബി.ജെ.പി എം.എൽ.എ ആർ. അശോക അനുഗമിച്ചത്​, വിമതർക്കായി വിമാനം ചാർട്ടർ ചെയ്​തത്​, യെദിയൂരപ്പയുടെ പി.എ എൻ.ആർ. സന്തോഷ്​ പല ഘട്ടങ്ങളിലായി വിമതരെ മുംബൈയിലേക്ക്​ കൊണ്ടുപോയത്​ എന്നിവ സാക്ഷ്യപ്പെടുത്തുന്ന തെളിവുകളാണ്​ സഖ്യനേതാക്കൾ സ്​പീക്കർക്ക്​ സമർപ്പിച്ചത്​.

ബി.ജെ.പിക്കു​ പിന്തുണ പ്രഖ്യാപിച്ച കെ.പി.ജെ.പി അംഗം ആർ. ശങ്കറിനെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്​. കെ.പി.ജെ.പിയെ കോൺഗ്രസിൽ ലയിപ്പിക്കാമെന്ന ഉപാധികളോടെയായിരുന്നു ശങ്കറിന്​ കോൺഗ്രസ്​ മന്ത്രിസ്​ഥാനം നൽകിയതെന്ന്​ നിയമസഭ കക്ഷിനേതാവ്​ സിദ്ധരാമയ്യ സ്​പീക്കറെ അറിയിച്ചു.


സുപ്രീംകോടതിയിൽ ഹരജി നൽകിയ 15 വിമത എം.എൽ.എമാരും വ്യാഴാഴ്​ച വിശ്വാസ വോ​െട്ടടുപ്പിന്​ എത്തില്ലെന്ന്​ ആവർത്തിച്ചിട്ടുണ്ട്​. വെള്ളിയാഴ്​ച ബംഗളൂരുവിലേക്കു​ മടങ്ങുമെന്നും കർണാടകയിൽ സ്​ഥിരതയുള്ള സർക്കാർ വേണമെന്നാണ്​ ആവശ്യമെന്നും അവർ പറഞ്ഞു. ബംഗളൂരുവിലുള്ള വിമത എം.എൽ.എ രാമലിംഗ റെഡ്​ഡി സഭയിലെത്തുമെന്നും പാർട്ടിയിൽത്തന്നെ ഉറച്ചുനിൽക്കുമെന്നും പറഞ്ഞു. വിശ്വാസ വോ​െട്ടടുപ്പിൽ കരകയറാൻ ഇനി ആറുപേരുടെകൂടി പിന്തുണയാണ്​ സർക്കാറിനു​ വേണ്ടത്​.

Tags:    
News Summary - Karnataka Congress MLA Shrimant Patil goes missing from resort ahead of crucial floor test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.