ബംഗളൂരു: ഒരു വർഷം പൂർത്തിയാക്കിയ കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാ റിെൻറ മന്ത്രിസഭ വികസനം വെള്ളിയാഴ്ച നടക്കും. ഉച്ചക്ക് 1.30ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ പുതിയ മന്ത്രിമാർ ഗവർണർ വാജുഭായി വാല മുമ്പാകെ സ്ഥാനമേൽക്കും. നേരത്തെ ബുധ നാഴ്ചയാണ് സത്യപ്രതിജ്ഞ ചടങ്ങിനായി നിശ്ചയിച്ചിരുന്നതെങ്കിലും ഗിരീഷ് കർണാടി െൻറ നിര്യാണത്തെ തുടർന്ന് ഒൗദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതിനാൽ വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. 34 അംഗങ്ങളുള്ള മന്ത്രിസഭയിൽ കോൺഗ്രസിന് ഒന്നും ജെ.ഡി-എസിന് രണ്ടും മന്ത്രിസ്ഥാനങ്ങളാണ് നികത്താനുള്ളത്.
സഖ്യധാരണപ്രകാരം, കോൺഗ്രസിന് 22ഉം ജെ.ഡി-എസിന് 12ഉം മന്ത്രിസ്ഥാനങ്ങളാണുള്ളത്. ലോക്സഭ തെരഞ്ഞെടുപ്പിൽ സഖ്യം നേരിട്ട ദയനീയ തോൽവിക്ക് പിന്നാലെ സംസ്ഥാന സർക്കാറിനെ നിലനിർത്താനുള്ള ശ്രമത്തിെൻറകൂടി ഭാഗമായാണ് മന്ത്രിസഭ വികസനം. കേവല ഭൂരിപക്ഷത്തിന് 113 അംഗങ്ങൾവേണ്ട നിയമസഭയിൽ 105 അംഗങ്ങളുമായി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാണ്.
കഴിഞ്ഞ ജനുവരിയിൽ സഖ്യസർക്കാറിനുള്ള പിന്തുണ പിൻവലിച്ച കെ.പി.ജെ.പി അംഗം ആർ. ശങ്കറിനെയും സ്വതന്ത്ര സ്ഥാനാർഥി എച്ച്. നാഗേഷിനെയും മന്ത്രിസ്ഥാനം നൽകി ഭരണപക്ഷത്ത് നിർത്താനാണ് ജെ.ഡി-എസിെൻറ നിയമസഭ കക്ഷിയോഗ തീരുമാനം. ഇരുവരും വെള്ളിയാഴ്ച മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ജെ.ഡി-എസ് നേതാവ് ബന്ദപ്പ കാശംപുർ അറിയിച്ചു.
സർക്കാറിനെ വീഴ്ത്താനില്ലെന്ന് പുറമെ പറയുേമ്പാഴും അണിയറയിൽ ബി.ജെ.പി ഭരണപക്ഷ എം.എൽ.എമാർക്കായി കോൺഗ്രസ് വിമത എം.എൽ.എ രമേശ് ജാർക്കിഹോളിയെ മുൻനിർത്തി വലവിരിക്കുകയാണ്. മന്ത്രിസഭ വികസനം വീണ്ടും വിമതനീക്കത്തിന് വഴിവെക്കുമെന്ന ഭയവും സഖ്യത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.