പ്രധാനമന്ത്രിയോട്​ രാജി സന്നദ്ധതയറിയിച്ച്​ കർണാടക മുഖ്യമന്ത്രി യെദിയൂരപ്പ

ന്യൂഡൽഹി: പാർട്ടി നേതാക്കൾ തന്നെ തന്‍റെ രാജിക്കായി മുറവിളി കൂട്ടുന്നതിനിടെ കർണാടക മുഖ്യമന്ത്രി ബി.എസ്​ യെദിയൂരപ്പ സ്​ഥാനമൊഴിയാൻ സന്നദ്ധതയറിയിച്ചതായി റിപ്പോർട്ടുകൾ. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്​ യെദിയൂരപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്​ രാജി സന്നദ്ധത അറിയിച്ചത്​.

എന്നാൽ യെദിയൂരപ്പ രാജിവെക്കില്ലെന്നും രണ്ടു വർഷം കൂടി അധികാരത്തിൽ തുടരുമെന്നും​ അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട്​ ചെയ്​തു. 

വിജയപുര എം.എൽ.എ ബസന ഗൗഡ പാട്ടീൽ യത്​നാൽ, ടൂറിസം മന്ത്രി സി.പി യോഗേശ്വർ, എം.എൽ.സി എ.എച്ച്​ വിശ്വനാഥ്​ എന്നിവർ യെദിയൂരപ്പക്കെതിരെ പരസ്യമായി രംഗത്ത്​ വന്നിരുന്നു. യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര ഭരണത്തിൽ അനാവശ്യമായ ഇടപെടലുകൾ നടത്തുന്നുവെന്നാണ്​ പ്രധാന വിമർശനം.

അടുത്തിടെ ​എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തിയ സംസ്​ഥാനത്തിന്‍റെ ചുമതലയുള്ള അരുൺ സിങ്​ യെദിയൂരപ്പക്കാണ്​ കേന്ദ്ര നേതൃത്വത്തിന്‍റെ പിന്തുണയെന്ന്​ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Karnataka CM BS Yediyurappa Offered To Quit Citing Ill Health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.