മൈസൂരുവിൽ ചർച്ചിനുനേരെ ആക്രമണം; ക്രിസ്തുവിന്‍റെ പ്രതിമ തകർത്തു

മൈസൂരു: നഗരത്തിലെ ചർച്ചിനുനേരെ അജ്ഞാതരുടെ ആക്രമണം. ക്രിസ്തുവിന്‍റെ പ്രതിമ അക്രമികൾ തകർത്തു. ക്രിസ്മസിനു പിന്നാലെയാണ് മൈസൂരു പെരിയപട്ടണയിലെ സെന്‍റ് മേരീസ് ചർച്ചിനുനേരെ ആക്രമണമുണ്ടായത്.

അധികൃതരുടെ പരാതയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. ചർച്ചിലും പരിസരങ്ങളിലും സ്ഥാപിച്ച സി.സി.ടി.വി കേന്ദ്രീകരിച്ച് ആക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ചൊവ്വാഴ്ച വൈകീട്ട് ആറിന് ജീവനക്കാരനാണ് ചർച്ചിന്‍റെ വാതിലും ജനലും മറ്റും തകർത്തത് ആദ്യം കണ്ടത്.

‘സമീപത്തെ കാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്. പണവും പള്ളിക്ക് പുറത്ത് വെച്ചിരുന്ന ഒരു കലക്ഷൻ ബോക്സും കാണാത്തതിനാൽ മോഷണമാണെന്നാണ് പ്രാഥമിക നിഗമനം’ -മൈസൂരു പൊലീസ് മേധാവി സീമ ലത്കർ പറഞ്ഞു.

Tags:    
News Summary - Karnataka Church Vandalised Days After Christmas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.