ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ കർണാടകയിൽ നിയമസഭ ഉപതെരഞ്ഞെടുപ്പിലും നേട്ടം കൊയ്ത് ബി.ജെ.പി. 15 മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 12 സീറ്റും പിടിച്ചെടുത്ത ബി.ജെ.പി, യെദിയൂരപ്പ സർക്കാറിെൻറ നില ഭദ്രമാക്കി. കോൺഗ്രസിെൻറ 11ഉം ജെ.ഡി.എസിെൻറ മൂന്നും കെ.പി.ജെ.പിയുടെ ഒരു സിറ്റിങ് സീറ്റിലുമായി നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് രണ്ട് സീറ്റിലൊതുങ്ങിയപ്പോൾ ജെ.ഡി.എസിന് സീറ്റൊന്നും ലഭിച്ചില്ല. ബി.ജെ.പി വിമതനായ സ്വതന്ത്രൻ ശരത് ബച്ചെഗൗഡ ഹൊസക്കോട്ടയിൽ ജയം നേടി. ജെ.ഡി.എസ് പിന്തുണയോടെയായിരുന്നു ശരതിെൻറ വിജയം. 222 അംഗ നിയമസഭയിൽ ബി.ജെ.പിയുെട അംഗബലം 117 ആയി. 112 ആണ് കേവല ഭൂരിപക്ഷം. കോൺഗ്രസ്- 68, ജെ.ഡി.എസ്- 34, സ്വതന്ത്രർ -മൂന്ന് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ നില.
കൂറുമാറ്റത്തിെൻറ പേരിൽ അയോഗ്യരാക്കപ്പെട്ട 13 കോൺഗ്രസ്-ജെ.ഡി.എസ് എം.എൽ.എമാരെയും സ്ഥാനാർഥികളാക്കിയാണ് ബി.ജെ.പി ഉപതെരെഞ്ഞടുപ്പിനെ നേരിട്ടത്. പരാജയത്തിെൻറ ധാർമിക ഉത്തരവാദിത്തമേറ്റെടുത്ത് കെ.പി.സി.സി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു, കോൺഗ്രസ് നിയമസഭ കക്ഷി നേതാവും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ എന്നിവർ പദവികൾ രാജിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.