കാർഗിൽയുദ്ധം: ഇന്ത്യൻ ആക്രമണത്തിൽനിന്ന്​ നവാസ്​ ശരീഫ്​ രക്ഷപ്പെട്ടത്​ തലനാരിഴക്ക്

ന്യൂഡൽഹി: 1999ൽ കാർഗിൽയുദ്ധകാലത്ത്​ ഇന്ത്യൻ ആക്രമണത്തിൽനിന്ന്​ പാകിസ്​താൻ പ്രധാനമന്ത്രി നവാസ്​ ശരീഫ്​ രക്ഷപ്പെട്ടത്​ തലനാരിഴക്ക്. അന്ന്​ ഇന്ത്യൻ വ്യോമസേന ലക്ഷ്യം​െവച്ച പാകിസ്​താൻ സൈനികതാവളത്തില്‍ പ്രധാനമന്ത്രി നവാസ് ശരീഫും സൈനിക മേധാവി പർവേസ്​ മുശർറഫും ഉണ്ടായിരു​െന്നന്നാണ്​ റിപ്പോർട്ട്​. പാക്​ താവളത്തിൽ ബോംബിടാൻ ഇന്ത്യൻ യുദ്ധവിമാനം പറന്നെങ്കിലും പിന്നീട്​ ആക്രമണം ഒഴിവാക്കി മടങ്ങുകയായിരുന്നു. എന്നാൽ, പാകിസ്​താ​​െൻറ ഉന്നത നേതാക്കൾ ഇവിടെയുള്ളത്​ വ്യോമസേനക്ക്​ അറിയില്ലായിരുന്നു. അതേസമയം, ഇവർ കൊല്ല​പ്പെട്ടിരുന്നെങ്കിൽ രണ്ട്​ ആണവശക്​തികൾ തമ്മിൽ വൻ യുദ്ധമുണ്ടാകുമായിരുന്നു.

1999 ജൂൺ 24നായിരുന്നു സംഭവം. കാർഗിലിലെ പോയൻറ്​ 4388 ലക്ഷ്യമിടാനാണ്​ ഒരു ഫ്ലൈറ്റ്​ കമാൻഡർക്ക്​ വ്യോമസേന നിർദേശം നൽകിയത്​. എന്നാൽ, കോക്​പിറ്റ്​ ലേസർ ഡെസിഗ്​നേഷൻ സംവിധാനത്തിലൂടെ പാകിസ്​താനിലെ ഗുൽതാരി സൈനികതാവളമാണ്​ ലക്ഷ്യമാക്കിയത്​. ആദ്യം പോയ വിമാനമാണ്​ ലക്ഷ്യം നിർണയിച്ചത്​. പിന്നാലെ പറന്ന വിമാനം അവിടെ ​ബോംബിടാൻ തയാറെടുത്തെങ്കിലും വ്യക്​തമായ നിർദേശമില്ലാത്തതിനാൽ ആക്രമണം ഒഴിവാക്കുകയായിരു​െന്നന്ന്​ വിരമിച്ച മുതിർന്ന സൈനിക ഉദ്യോഗസ്​ഥൻ പറഞ്ഞു. നവാസ്​ ശരീഫും മുശർറഫും സൈനികരെ അഭിസംബോധന ചെയ്യാൻ ഗിൽതാരി താവളത്തിലുണ്ടായിരു​െന്നന്ന്​ ജൂൺ 25ന്​ പാക്​മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു.

Tags:    
News Summary - Kargil war: When an IAF Jaguar had Sharif, Musharraf in its crosshairs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.