ബംഗളൂരു: കുടകിലെ പ്രളയക്കെടുതിയുടെ പേരിൽ വ്യാജ ദുരിതാശ്വാസ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയ കർണാടക സ്വദേശിയെ പിടികൂടി. മാണ്ഡ്യ സ്വദേശി വിജയ് ശർമയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘത്തിെൻറ പിടിയിലായത്. കുടകിലെ പ്രളയക്കെടുതിയിൽ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനെന്ന് അവകാശപ്പെട്ട് ബംഗളൂരു കൊടുവ സമാജത്തിെൻറ പേരിൽ വാട്സ്ആപ്പിലും ഫേസ്ബുക്കിലും വിജയ് ശർമ അക്കൗണ്ട് വിവരങ്ങൾ സഹിതം പോസ്റ്റ് ഇടുകയായിരുന്നു.
എന്നാൽ, ഇയാൾ നൽകിയ അക്കൗണ്ട് വിവരങ്ങൾ കൊടുവ സമാജത്തിെൻറതായിരുന്നില്ല. സംഭവം ശ്രദ്ധയിൽപ്പെട്ട കൊടുവ സമാജം അധികൃതർ പൊലീസിൽ പരാതി നൽകുകയും തുടർന്ന് വിജയ് ശർമ ഉണ്ടാക്കിയ വ്യാജ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയുമായിരുന്നു. ഇതിലൂടെ ഇതിനകം 60,000 രൂപയോളം തട്ടിയെടുത്തതായി സൂചനയുണ്ട്.
സ്േറ്ററ്റ് ബാങ്കിെൻറ പത്മനാഭനഗർ ബ്രാഞ്ചിൽ സി.പി. വിജയ് ബേബി എന്ന പേരിലാണ് വിജയ് ശർമ അക്കൗണ്ട് ഉണ്ടാക്കിയത്. ദുരിതാശ്വാസനിധി ശേഖരിക്കാൻ കൊടുവ സമാജം പുതിയ അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെന്ന് ഫേസ്ബുക് പോസ്റ്റിലൂടെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. സമാജത്തിെൻറ ഒൗദ്യോഗിക അക്കൗണ്ട് ബംഗളൂരുവിലെ വസന്ത് നഗറിലെ കാനറബാങ്കിലാണുള്ളത്. ധനശേഖരണത്തിനായി മറ്റൊരു അക്കൗണ്ടും തുടങ്ങിയിട്ടില്ലെന്നും ഒൗദ്യോഗിക അക്കൗണ്ടിലൂടെ തന്നെയാണ് ധനസഹായം സ്വീകരിക്കുന്നതെന്നും കൊടുവ സമാജം അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.