കോൺഗ്രസ് മൂന്നുവർഷം കൊണ്ട് 100 പഞ്ചായത്തുകളിൽ ഇന്റർനെറ്റ് നൽകി; മോദി ഒമ്പത് വർഷം കൊണ്ട് 200 പഞ്ചായത്തുകളിലും -ട്വീറ്റുമായി കപിൽ സിബൽ

ന്യൂഡൽഹി: കർണാടകയിൽ കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ച ആരോപണത്തെ പരിഹസിച്ച് ട്വീറ്റുമായി രാജ്യസഭ അംഗവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. മൂന്നു വർഷം കൊണ്ട് കർണാടകയിലെ ഗ്രാമപഞ്ചായത്തുകളിൽ ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് എത്തിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ വാഗ്ദാനം.

എന്നാൽ ആകെ നൂറു ഗ്രാമപഞ്ചായത്തുകളിൽ മാ​ത്രമാണ് കോൺഗ്രസിന് ബ്രോഡ്ബാൻഡ് എത്തിക്കാനായത് എന്നായിരുന്നു മോദിയുടെ ആരോപണം. കർണാടകയിലെ 2023ഓടെ 200 ഗ്രാമപഞ്ചായത്തുകളിൽ ബി.ജെ.പി ബ്രോഡ്ബാൻഡ് എത്തിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ആകെ 250 ഗ്രാമപഞ്ചായത്തുകളാണ് കർണാടകയിൽ ഉള്ളത്. മൂന്നു വർഷം കൊണ്ട് കോൺഗ്രസിന് സംസ്ഥാനത്തെ 100 ഗ്രാമപഞ്ചായത്തുകളിൽ ബ്രോഡ്ബാൻഡ് സൗകര്യം നൽകാനായി. എന്നാൽ ഒമ്പത് വർഷം കൊണ്ട് 200 ഗ്രാമപഞ്ചായത്തുകളിൽ മോദിജി ബ്രോഡ്ബാൻഡ് എത്തിച്ചു. ​അഭിനന്ദനങ്ങൾ മോദിജി...എന്നാണ് കപിൽ സിബൽ ട്വിറ്ററിൽ കുറിച്ചത്.

Tags:    
News Summary - Kapil Sibal mocked modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.