സുദർ​ശൻ ടി.വിയുടെ യു.പി.എസ്​.സി ജിഹാദ്​; വർഗീയ വൈറസുകളെ തടഞ്ഞ ജഡ്​ജിമാരെ അഭിനന്ദിക്കുന്നു

ന്യൂഡൽഹി: മു​സ്​​ലിം വി​ദ്വേ​ഷ​മു​ണ്ടാ​ക്കു​ന്ന സുദർശൻ ടി.​വി ഷോ ​ജ​സ്​​റ്റി​സ് ഡി.​വൈ ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി ബെ​ഞ്ച് വി​ല​ക്കിയതിന്​ അഭിനന്ദനവുമായി മുതിർന്ന കോൺഗ്രസ്​ നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ കപിൽ സിബൽ.

വർഗീയ വൈറസ്​ പകർച്ചവ്യാധിയെ അവസാനം സുപ്രീംകോടതിയിലെ ഒരു ബെഞ്ച്​ തടഞ്ഞിരിക്കുകയാണ്​. വർഗീയത​ നമ്മുടെ രാജ്യത്തി​െൻറ സാമൂഹികപരിസ​രത്തെ ഇതിനോടകം തന്നെ മുറിവേൽപ്പിച്ചിട്ടുണ്ട്​്​. ഇന്ത്യൻ റിപ്പബ്ലിക്കി​െൻറ ഭരണഘടന മൂല്യങ്ങൾ സംരക്ഷിച്ച ജഡ്​ജിമാരെ സ്​തുതിക്കുന്നു -കപിൽ സിബൽ ട്വീറ്റ്​ ചെയ്​തു.

സി​വി​ല്‍ സ​ര്‍വി​സി​ലേ​ക്ക് മു​സ്​​ലിം ഉ​ദ്യോ​ഗാ​ര്‍ഥി​ക​ള്‍ വ​രു​ന്ന​ത് ജി​ഹാ​ദും ഭീ​ക​ര​ത​യു​മാ​ക്കി അ​വ​ത​രി​പ്പി​ച്ച സു​ദ​ര്‍ശ​ന്‍ ടി.​വി​യു​ടെ 'ബി​ന്ദാസ് ബോ​ല്‍' പ​രി​പാ​ടി​യാ​ണ് ജ​സ്​​റ്റി​സു​മാ​രാ​യ ഇ​ന്ദു മ​ല്‍ഹോ​ത്ര, കെ.​എം ജോ​സ​ഫ് എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന ബെ​ഞ്ച് വി​ല​ക്കി​യ​ത്.​ ഇ​തു​വ​രെ സം​പ്രേ​ഷ​ണം ചെ​യ്ത എ​പ്പി​സോ​ഡു​ക​ളും ഇ​നി ചെ​യ്യാ​നി​രി​ക്കു​ന്ന​തും വി​ല​ക്കി​യ സു​പ്രീം​കോ​ട​തി മ​റ്റു പേ​രു​ക​ളി​ല്‍ അ​വ കാ​ണി​ക്കാ​നാ​വി​ല്ലെ​ന്നും ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാക്കിയിരുന്നു. 



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.