മണിപ്പൂരിനെ കത്തിയമരാന്‍ അനുവദിക്കരുത്; മുഖ്യമന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കപില്‍ സിബല്‍

ന്യൂഡല്‍ഹി: മണിപ്പൂരില്‍ കലാപം വീണ്ടും രൂക്ഷമാകുന്നതിനിടെ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ്ങിനെ പുറത്താക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് രാജ്യസഭാ എം.പി കപില്‍ സിബല്‍. സംസ്ഥാനത്തെ ഇനിയും കത്തിയമരാന്‍ അനുവദിക്കരുതെന്നും എത്രയും പെട്ടെന്ന് ഉചിതമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കേന്ദ്ര സര്‍കക്കാരിനോട് പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിെ പ്രതികരണം.

'മണിപ്പൂരിന്റെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും എന്‍. ബിരേന്‍ സിങ്ങിനെ 'കരുതലില്ലാത്ത സര്‍ക്കാര്‍' എത്രയും പെട്ടെന്ന് നീക്കം ചെയ്യണം. മണിപ്പൂരിലെ വീണ്ടും കത്തിയമരാന്‍ അനുദിച്ചുകൂട. പ്രശ്‌നമുണ്ടാകുമ്പോള്‍ ഇന്റര്‍നെറ്റ് അടച്ചുപൂട്ടുന്നത് ഒന്നിനും പരിഹാരമല്ല' - അദ്ദേഹം എക്‌സില്‍ കുറിച്ചു.

ജൂലൈയില്‍ കാണാതായ പെണ്‍കുട്ടിയുടെയും യുവാവിന്റേയും മൃതദേഹങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകകമായി പ്രചരിച്ചതിന് പിന്നാലെയാണ് മണിപ്പൂരില്‍ വീണ്ടും അക്രമം രൂക്ഷമായത്. ഇരുവരും സഹായത്തിനായി അപേക്ഷിക്കുന്നതിന്റേയും പിന്നീട് തല അറുത്തുമാറ്റപ്പെട്ട നിലയില്‍ പൊതിഞ്ഞുകെട്ടിയ ഇരുവരുടേയും മൃതദേഹങ്ങളുമാണ് ചിത്രത്തിലുണ്ടായിരുന്നത്. കലാപം രൂക്ഷമായതോടെ നേരത്തെ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിരുന്നു. കലാപസാഹചര്യം നിയന്ത്രണത്തില്‍ വന്നതോടെ ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചതിന് പിന്നാലെയാണ് ചചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. സംഭവത്തിന് പിന്നീലെ വീണ്ടും ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

Tags:    
News Summary - Kapil Sibal asks centre to remove N Biren singh from Manipur CM Post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.