ആരോഗ്യനില തൃപ്തികരം, കപിൽ ദേവ് ആശുപത്രി വിട്ടു

ന്യൂഡൽഹി: നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽദേവ് ആശുപത്രി വിട്ടു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായ അദ്ദേഹം ചികിത്സക്ക് ശേഷം ആശുപത്രിവിട്ടതായി സുഹൃത്തും മുൻ ഇന്ത്യൻ താരവുമായ ചേതൻശർമയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. തന്നെ ചികിത്സിച്ച കാര്‍ഡിയോളജി വിഭാഗം ഡയറക്ടര്‍ ഡോ. അതുല്‍ മാത്തൂറിന്‍റെ കൂടെ കപിൽ നിൽക്കുന്ന ചിത്രവും ചേതൻ ശർമ ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ച പുലർച്ചെ ഓഖ്‌ലയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട്‌സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച 61കാരനായ കപിലിനെ ഉടൻ ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കിയിരുന്നു.

1983ല്‍ വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് നേടിത്തന്ന ടീമിന്‍റെ ക്യാപ്റ്റനായിരുന്നു കപില്‍ ദേവ്. 131 ടെസ്റ്റുകളും 225 ഏകദിനങ്ങളും കളിച്ച കപില്‍ ദേവ് 434 വിക്കറ്റും 5000ലേറെ റണ്‍സും നേടിയിട്ടുണ്ട്.

Tags:    
News Summary - Kapil Dev absolutely fine, discharged from hospital: Chetan Sharma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.