‘ഞങ്ങളിനി ഇവിടെ തുടരണോ’ 

ഹ്യൂസ്റ്റന്‍: ‘അമേരിക്കയില്‍ നല്ലതുമാത്രമേ സംഭവിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്‍െറ വിശ്വാസം. എന്നാല്‍, ഞങ്ങള്‍ ഇനി ഇവിടെ തുടരണമോ എന്ന ആശങ്കയിലാണ്’ -പറയുന്നത് സുനൈന ധൂമാല, വംശീയവെറിക്കിരയായി അമേരിക്കയില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരനായ ശ്രീനിവാസ് കുച്ചിബോട്ലയുടെ ഭാര്യ. 
ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കാന്‍ യു.എസ് സര്‍ക്കാര്‍ നടപടി എടുക്കാത്തത് തന്നെ അദ്ഭുതപ്പെടുത്തുന്നതായി അവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. നേരത്തേ ഇത്തരം വെടിവെപ്പുണ്ടായപ്പോള്‍ അമേരിക്കയില്‍ തങ്ങുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഇവിടെ നല്ലതുമാത്രമേ സംഭവിക്കൂ എന്ന ഭര്‍ത്താവിന്‍െറ ഉറപ്പിലാണ് അമേരിക്കയില്‍ തുടര്‍ന്നത്. ശ്രീനിവാസ് ജോലിചെയ്തിരുന്ന കമ്പനിയാണ് വാര്‍ത്തസമ്മേളനം ഒരുക്കിയത്. 

ഇന്ത്യന്‍ സമൂഹത്തിന്‍െറ ആശങ്കയകറ്റാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഹ്യൂസ്റ്റനിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുപം റായ് പറഞ്ഞു. സംഭവം നടന്നയുടന്‍ ശ്രീനിവാസിന്‍െറ കുടുംബത്തിനുവേണ്ട സഹായം ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. അതിനിടെ, ഇത്തരം ക്രൂരകൃത്യങ്ങളെ ഉള്‍കൊള്ളാനാവില്ളെന്ന് കാലിഫോര്‍ണിയയിലെ ഇന്ത്യന്‍-അമേരിക്കന്‍ സെനറ്റര്‍ കമല ഹാരിസ് പറഞ്ഞു. ഇരയെയും കുടുംബത്തെയും തന്‍െറ ദു$ഖം അറിയിക്കുന്നതായും കമല ഹാരിസ് ട്വിറ്ററില്‍ കുറിച്ചു. ഇത്തരം അവിവേകപൂര്‍ണമായ പ്രവൃത്തികള്‍ക്ക് രാജ്യത്ത് സ്ഥാനമില്ളെന്ന് യു.എസ് സെനറ്റംഗം പ്രമീള ജയപാല്‍ പറഞ്ഞു. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അധികാരമേറ്റശേഷം വിദേശികള്‍ക്കെതിരെ അതിക്രമം വര്‍ധിക്കുകയാണ്. അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കും മുസ്ലിംകള്‍ക്കുമൊപ്പം നില്‍ക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു. വിദേശികളോടുള്ള പരാക്രമം വെച്ചുപൊറിപ്പിക്കാനാവില്ളെന്ന് സെനറ്റംഗം റോ ഖന്ന പറഞ്ഞു. നിയമപാലകര്‍ നടപടിയെടുക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Kansas shooting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.