ആഗ്ര: ജനാധിപത്യ-മനുഷ്യാവകാശ മുദ്രാവാക്യം ഉയർത്തി ഐ.എ.എസ് ഉപേക്ഷിച്ച കണ്ണൻ ഗോപി നാഥനെ ഉത്തർപ്രദേശ് പൊലീസ് ആഗ്രയിൽ കസ്റ്റഡിയിലെടുത്തു. അലീഗഢ് സർവകലാശാല യിൽ പൗരത്വഭേദഗതി നിയമത്തിനെതിരായി നടക്കുന്ന പരിപാടിയിൽ സംബന്ധിക്കാനായി പോക വെയാണ് കസ്റ്റഡിയിലെടുത്ത് ആഗ്രയിലെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയത്. അലീഗഢിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടെന്ന് പറഞ്ഞാണ് നടപടി.
പൊലീസ് തെൻറ ഫോൺ പിടിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും കണ്ണൻ ഗോപിനാഥൻ ട്വിറ്ററിൽ കുറിച്ചു. സർവകലാശാലയിൽ നടക്കുന്ന പരിപാടിയിൽ സംബന്ധിക്കരുതെന്ന് സംസ്ഥാന സർക്കാറിെൻറ ഉത്തരവുണ്ടെന്ന് അലീഗഢ് ജില്ല ഭരണകൂടം കണ്ണൻ ഗോപിനാഥനെ അറിയിച്ചിരുന്നു. എന്നാൽ, ചടങ്ങിൽ പങ്കെടുക്കുെമന്ന് അദ്ദേഹം ട്വിറ്ററിൽ പ്രതികരിച്ചു. ഇതിനുപിന്നാലെയാണ് പൊലീസ് നടപടി.
പത്തു മണിക്കൂറിനു ശേഷം രാത്രി ഒമ്പതു മണിയോടെയാണ് വിട്ടയച്ചത്. ‘‘ആഗ്രയിൽ പ്രവേശിക്കുന്നതിന് വിലക്കില്ല. എന്നിട്ടും എന്നെ പിടികൂടി. ഫോൺ പിടിച്ചെടുക്കാൻ അവർ ശ്രമിക്കുന്നുണ്ട്. കണ്ണൻ പറഞ്ഞു. കേന്ദ്രസർക്കാർ ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയപ്പോൾ, സ്വതന്ത്രമായ അഭിപ്രായപ്രകടനം അവകാശമാണെന്ന് പ്രഖ്യാപിച്ചാണ് ഐ.എ.എസ് ഉപേക്ഷിച്ചത്.
— Kannan Gopinathan (@naukarshah) January 4, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.