ബംഗളൂരു: കന്നഡ പ്രസിദ്ധീകരണം ‘ഹായ് ബാംഗ്ലോർ’ എഡിറ്റർ രവി ബെലഗാരെ മുൻ സഹപ്രവർത്തകനെ കൊല്ലാൻ മികച്ച പരിശീലനം നേടിയ ഷാർപ് ഷൂട്ടറെ വെച്ചെന്ന് പൊലീസ്. ക്രൈം വാർത്തകൾ നാടകീയതോടെ പ്രസിദ്ധീകരിക്കുന്ന ഹായ് ബാംഗ്ലോറിെൻറ എഡിറ്ററെ വെള്ളിയാഴ്ചയാണ് കൊലപാതക ശ്രമത്തിന് അറസ്റ്റ് ചെയ്തത്.
രവിയുടെ രണ്ടാം ഭാര്യയുമായി സഹപ്രവർത്തകനായ ഹെഗ്ഗരവള്ളി അടുപ്പം പുലർത്തിയതിെൻറ പ്രതികാരമായാണ് കൊല്ലാനുള്ള കൊേട്ടഷൻ എന്നാണ് പൊലീസിെൻറ അനുമാനം. തെൻറ ജീവന് ഭീഷണിയുള്ളതായി ഹെഗ്ഗരവള്ളിക്ക് അറിയാമെന്നും അദ്ദേഹത്തിന് സുരക്ഷ ഏർപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.
ശശിധർ മുണ്ടേവാദി എന്നയാളെയാണ് കൃത്യം ചെയ്യാൻ ഏൽപിച്ചത്. ആളെ കാട്ടി കൊടുക്കാൻ തെൻറ കീഴ്ജീവനക്കാരനെ രവി കൂടെ അയച്ചിരുന്നു. നിരവധി കൊലപാതക^കവർച്ചാ കേസുകളിൽ പ്രതിയാണ് ശശിധർ. ഒരു തോക്കും നാല് റൗണ്ട് ബുള്ളറ്റും ഒരു കത്തിയും നൽകിയാണ് അയാെള പറഞ്ഞയച്ചത്.
ആദ്യത്തെ ശ്രമത്തിൽ കൃത്യം നിറവേറ്റാൻ സാധിക്കാതെ തോക്ക് തിരികെ ഏൽപിച്ച ശശിധർ ഉടൻ തന്നെ കൃത്യം ചെയ്യാമെന്ന് ഉറപ്പ് നൽകിയിരുന്നെന്നും പൊലീസ് പറഞ്ഞു.
തോക്ക് ഡീലറായ താഹിർ ഹുസൈനിൽ നിന്നാണ് അന്വേഷണത്തിൽ വഴിത്തിരിവായ കണ്ടെത്തലിന് പൊലീസിന് സൂചന ലഭിച്ചത്. താഹിറിലൂടെ ശശിധറിലേക്കും തുടർന്ന് രവി ബെലഗാരെയിലേക്കുമെത്താൻ പൊലീസിനായി.
കൊല്ലപ്പെട്ട മാധ്യമ പ്രവർത്തക ഗൗരി ലേങ്കഷിെൻറ വധമടക്കം നിയമവിരുദ്ധമായി തോക്കുകൾ കൈവശം വച്ച കേസുകൾ അന്വേഷിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രവി ബെലഗാരെ കേസ് മറ്റ് കേസുകൾക്ക് തുമ്പുണ്ടാക്കുമെന്ന പ്രതീക്ഷ പൊലീസിനുണ്ട്.
കൊലയാളിക്ക് കണക്കില്ലാത്ത പണം വാഗ്ദാനം ചെയ്ത രവി അഡ്വാൻസായി 15,000 രൂപയും നൽകിയിരുന്നു. രവിയുടെ ഒാഫീസിൽ നടത്തിയ റെയ്ഡിൽ 53 ബുള്ളറ്റുകളും മാൻ േതാലും ആമതോടും ഒരു ഇരട്ടക്കുഴൽ തോക്കും അതിെൻറ 41 ബുള്ളറ്റുകളും പൊലീസ് കണ്ടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.