'ഇന്ന് നീ എന്‍റെ വീട് പൊളിച്ചതുപോലെ നിന്‍റെ ധാർഷ്ട്യവും തകർക്കും' ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് കങ്കണ

മുംബൈ: തന്‍റെ മുബൈയിലെ ഓഫീസ് ബി.എം.സി അധികൃതര്‍ പൊളിച്ചു നീക്കിയതിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോയിൽ നടി രൂക്ഷമായാണ് പ്രതികരിച്ചിരിക്കുന്നത്.

മഹാരാഷ്ട്ര സർക്കാർ സിനിമാ മാഫിയയുമായി ചേർന്ന് തന്നോട് പ്രതികാരം ചെയ്യുകയാണെന്നാണ് കങ്കണയുടെ ആരോപണം.

'ഉദ്ധവ് താക്കറെ എന്താണ് കരുതിയത്? ഫിലിം മാഫിയക്കൊപ്പം ചേര്‍ന്ന് എന്‍റെ വീട് പൊളിച്ചു നീക്കി എന്നോട് പ്രതികാരം ചെയ്‌തെന്നോ? 'ഇന്ന് നീ എന്‍റെ വീട് പൊളിച്ചു. നാളെ നിന്‍റെ ധാര്‍ഷ്ട്യവും ഇതുപോലെ തകരും' കങ്കണ പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു. വിഡിയോയിൽ ഉടനീളം മുഖ്യമന്ത്രിയെ നീ എന്നാണ് കങ്കണ സംബോധന ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

'ഒരു നല്ല കാര്യമാണ് ചെയ്തത്, കശ്മീരി പണ്ഡിറ്റുകള്‍ എന്തിലൂടൊക്കെയാണ് കടന്നു പോയതെന്ന് എനിക്കിപ്പോള്‍ മനസ്സിലാക്കാം, അയോധ്യയെക്കുറിച്ച് മാത്രമല്ല, കശ്മീരിനെക്കുറിച്ചും ഒരു സിനിമ ചെയ്യുമെന്ന് ഞാന്‍ രാജ്യത്തിന് ഉറപ്പു നല്‍കുന്നു,' കങ്കണ വിഡിയോയില്‍ പറഞ്ഞു.

ബി.എം.സിക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് കങ്കണയുടെ അഭിഭാഷകന്‍ റിസ്വാന്‍ സിദ്ദിഖി അറിയിച്ചു.'ഇത് പ്രതികാരമാണ്. അവരുടെ വ്യക്തിപരമായ അജണ്ടകളുടെ ഭാഗമാണ്. ബി.എം.സിക്കെതിരെ ഞങ്ങള്‍ നിയമ നടപടി സ്വീകരിക്കും,' റിസ്വാന്‍ സിദ്ദിഖി പറഞ്ഞു.

സു​ശാ​ന്ത് സിം​ഗ് രാ​ജ്പു​ത്തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു ക​ങ്ക​ണ​യും മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രും ത​മ്മി​ൽ പോ​ര് ഉ​ട​ലെ​ടു​ത്ത​ത്. ന​ടി​യു​ടെ ബം​ഗ്ലാ​വി​നോട് ചേർന്നുള്ള അ​ന​ധി​കൃ​ത നി​ർ​മാ​ണം മും​ബൈ കോ​ർ​പ്പ​റേ​ഷ​ൻ ഇന്ന് ഇ​ടി​ച്ചു​നി​ര​ത്തിയിരുന്നു. ക​ങ്ക​ണ​യു​ടെ ഹ​ർ​ജി​യി​ൽ, കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തു മും​ബൈ ഹൈകോ​ട​തി സ്റ്റേ ​ചെ​യ്ത​തി​നെ തു​ട​ർ​ന്ന് പൊ​ളി​ക്ക​ൽ ന​ട​പ​ടി​ക​ൾ നി​ർത്തി​വ​ച്ചു. കങ്കണയുടെ പരാതിയിൽ വിശദീകരണം നൽകാനും മുംബൈ കോർപറേഷനോട് കോടതി ആവശ്യ​െപ്പട്ടിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.