വിവാദങ്ങളിൽ പവാറിന്​ അതൃപ്​തി; കങ്കണക്ക്​ അനാവശ്യ പ്രശസ്​തിയുണ്ടാക്കിയെന്ന്​

ന്യൂഡൽഹി: വീട്​ പൊളിക്കാനുള്ള തീരുമാനം കങ്കണക്ക്​ അനാവശ്യ പ്രശസ്​തിയുണ്ടാക്കിയെന്ന്​ എൻ.സി.പി അധ്യക്ഷൻ ശരത്​ പവാർ. ബൃഹാൻ മുംബൈ കോർപ്പറേഷ​െൻറ നടപടി തെറ്റായ സന്ദേശമാണ്​ നൽകുകയെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതോടെ മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെയുമായും വക്​താവ്​ സഞ്​ജയ്​ റാവത്തുമായും പവാർ കൂടിക്കാഴ്​ച നടത്തി.

അനധികൃത നിർമ്മാണങ്ങൾ മുംബൈയിൽ ആദ്യമായല്ല ഉണ്ടാവുന്നത്​. വിവാദങ്ങൾക്കിടെ ഇതിൽ നടപടിയുണ്ടാവു​​േമ്പാൾ ചോദ്യങ്ങളുണ്ടാവും. എന്നാൽ, ബൃഹാൻ മുംബൈ കോർപ്പറേഷൻ നിയമങ്ങളനുസരിച്ചാണ്​ നടപടിയെടുത്തത്​. ഇക്കാര്യം റിപ്പോർട്ട്​ ചെയ്​ത മാധ്യമങ്ങളുടെ രീതിയിൽ വിയോജിപ്പുണ്ട്​. മാധ്യമങ്ങൾ ചെറിയ സംഭവങ്ങ​െള വലുതാക്കുകയാണ്​ ചെയ്യുന്നത്​. വിവാദങ്ങൾക്കിടെയുണ്ടായ നടപടി ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുന്നതിന്​ കാരണമായേക്കാമെന്നും പവാർ കൂട്ടിച്ചേർത്തു. 

മുംബൈയെ പാക്​ അധീന കശ്​മീരിനോട്​ കങ്കണ ഉപമിച്ചതിനെ തുടർന്ന്​ ശിവസേനയും ബോളിവുഡ്​ നടിയും തമ്മിലുള്ള വാക്​പോര്​ ശക്​തമായിരുന്നു. ഇതിനിടെയാണ്​ ശിവസേന ഭരിക്കുന്ന ബൃഹാൻ മുംബൈ കോർപ്പറേഷൻ കങ്കണ വീട്ടിൽ അനധികൃത നിർമ്മാണം നടത്തിയെന്ന്​ കാണിച്ച്​ ഇത്​ പൊളിക്കാൻ ഉത്തരവിട്ടത്​.

Tags:    
News Summary - Kangana Ranaut Row Backfires On Sena? Sharad Pawar Meets Uddhav Thackeray

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.