ലോക്​സഭ ഉപതെരഞ്ഞെടുപ്പ്​: സ്ഥാനാർഥിയായി ബി.ജെ.പി കങ്കണ റണാവത്തിനേയും പരിഗണിക്കുന്നു

ന്യൂഡൽഹി: ഹിമാചൽപ്രദേശിലെ മാണ്ഡി മണ്ഡലത്തിലേക്ക്​ നടക്കുന്ന ലോക്​സഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ബോളിവുഡ്​ നടി കങ്കണ റണാവത്തിനേയും ബി.ജെ.പി പരിഗണിക്കുന്നുവെന്ന്​ സൂചന. ഇതുമായി ബന്ധപ്പെട്ട ആദ്യഘട്ട ചർച്ചകൾ പൂർത്തിയായപ്പോൾ കങ്കണയുടെ പേരും പാർട്ടി നേതൃത്വത്തിന്‍റെ സജീവമായ പരിഗണനയിലുണ്ടെന്നാണ്​ റിപ്പോർട്ട്​. സ്ഥാനാർഥിയാകാനുള്ള താൽപര്യം കങ്കണ പരസ്യമായി പ്രകടിപ്പിച്ചിട്ടില്ല.

അതേസമയം, കങ്കണ സ്ഥാനാർഥിയാവുന്നതിനോട്​ പാർട്ടിയിലെ ഒരു വിഭാഗത്തിന്​ എതിർപ്പുണ്ടെന്നാണ്​ റിപ്പോർട്ട്​. മാണ്ഡി ജില്ലയിലെ ബാംഭല ഗ്രാമത്തിലാണ്​ കങ്കണ ജനിച്ചത്​. ഇത്​ കൂടാതെ മണാലിയിൽ അവർ പുതിയ വീട്​ വാങ്ങുകയും ചെയ്​തിട്ടുണ്ട്​. മണാലിയും മാണ്ഡി ലോക്​സഭ മണ്ഡലത്തിന്‍റെ ഭാഗമാണ്​.

ബി.ജെ.പി നേതാവ്​ പങ്കജ്​ ജാംവാൽ, വടക്ക്​-കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാവ്​ അജയ്​, മുഖ്യമന്ത്രി ജയ്​ റാം താക്കൂറിന്‍റെ വിശ്വസ്​തൻ നിഹാൽ ചന്ദ്​, കാർഗിൽ യുദ്ധനായകൻ കുശാൽ താക്കൂർ എന്നിവരും മാണ്ഡിയിൽ നിന്ന്​ മത്സരിക്കാൻ ആ​ഗ്രഹിക്കുന്നവരാണ്​. രാംസ്വരൂപ്​ ശർമ്മയുടെ മരണത്തെ തുടർന്നാണ്​ മാണ്ഡിയിൽ ഉ​പതെരഞ്ഞെടുപ്പ്​ വന്നത്​. ഇതുകൂടാതെ മൂന്ന്​ നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതി​െനാപ്പം നടക്കും.

Tags:    
News Summary - Kangana among Himachal BJP contenders for Mandi LS ticket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.