കമലിന്‍റെ ഹിന്ദു തീവ്രവാദി പരാമർശം; ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷനിലേക്ക്

ചെന്നൈ: നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസന്‍റെ പരാമർശത്തിനെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷനെ സമീപി ക്കും. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായ നാഥുറാം വിനായക് ഗോഡ്സെയാണെന്ന പരാമർശത്തിനെതിരെയാണ് ബി.ജ െ.പി തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാനൊരുങ്ങുന്നത്.

വോട്ടർമാർക്കിടയിൽ വർഗീയധ്രുവീകരണമുണ്ടാക്കുന്ന തരത്തിലുള്ള പരാമർശമാണ് കമൽ ഹാസൻ നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.െജ.പിയുടെ നീക്കം.

തമിഴ്നാട്ടിലെ അരവകുറിച്ചി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തായിരുന്നു കമൽ ഹാസന്‍റെ പരാമർശം. ധാരാളം മുസ്ലിംകൾ തെരഞ്ഞെടുപ്പ് റാലിക്ക് എത്തിയിട്ടുണ്ട്. ഗാന്ധി പ്രതിമക്ക് മുമ്പിൽവെച്ച് ഞാൻ പറയുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി പദവി ഹിന്ദുവിനാണ്. അയാളുടെ പേര് നാഥുറാം ഗോഡ്സെ ആണ് -ഇതായിരുന്നു കമൽ പറഞ്ഞത്.

Tags:    
News Summary - Kamal Haasan Calls Godse ‘India’s First Terrorist’, BJP to Move EC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.