ചെന്നൈ: തമിഴ്നാട്ടിലെ മുതിർന്ന സി.പി.എം നേതാവും പോളിറ്റ് ബ്യൂറോ മുൻ അംഗവുമായ കെ. വരദരാജൻ (74) അന്തരിച്ചു. ശനിയാഴ്ച ൈവകീട്ട് കരൂരിലായിരുന്നു അന്ത്യം. സിവിൽ എൻജിനീയറിങ് ഡിപ്ലോമ നേടിയ ഇദ്ദേഹം 1968ൽ സി.പി.എമ്മിൽ ചേർന്നു.
തിരുച്ചി മേഖലയിൽ കർഷക കൂട്ടായ്മ രൂപവത്കരിച്ചാണ് നേതൃരംഗത്തേക്ക് ഉയർന്നത്. ’98ൽ സി.പി.എം കേന്ദ്രകമ്മിറ്റിയംഗമായി. 2005 മുതൽ 2015 വരെ പി.ബിയിൽ. ’98ൽ കിസാൻസഭ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി.
നിലവിൽ കേന്ദ്രകമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവും കിസാൻ സഭ വൈസ് പ്രസിഡൻറുമാണ്. തമിഴ്നാട്ടിൽ നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. ഭാര്യ: പരേതയായ സരോജ അമ്മാൾ. മക്കൾ: ഭാസ്കരൻ, കവിത. മരണാനന്തര ചടങ്ങുകൾ തിരുച്ചിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.