നേതാക്കളുമായി സംസാരിക്കാതെ സിന്ധ്യ; പന്നിപ്പനിയെന്ന്​ ദിഗ്​വിജയ്​ സിങ്​

ഭോപ്പാൽ: മധ്യപ്രദേശി​ൽ കമൽനാഥ്​ സർക്കാറിനെ വെട്ടിലാക്കി 17 കോൺഗ്രസ്​ എം.എൽ.എമാർ ബംഗളൂരുവിലേക്ക്​ കടന്നതിന് ​ പിന്നാലെ നേതൃത്വവുമായി ഉടക്കി ​പാർട്ടി അധ്യക്ഷൻ ജ്യോതിരാദിത്യ സിന്ധ്യ. കഴിഞ്ഞ ദിവസം സിന്ധ്യ പക്ഷക്കാരായ 17 എം.എൽ.എമാരാണ്​ പ്രത്യേക വിമാനത്തിൽ ബംഗളൂരുവിലെ അജ്ഞാതയിടത്തിലേക്ക്​ മാറിയത്. തുടർന്ന്​ മുതിർന്ന നേതാവ്​ ദിഗ്​വിജയ്​ സിങ്​ ഉൾപ്പെടെയുള്ളവർ സിന്ധ്യയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

സിന്ധ്യക്ക്​ പന്നിപ്പനിയാണെന്നും അതിനാൽ അദ്ദേഹവുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പനി മൂലം സംസാരിക്കാൻ കഴിയില്ലെന്നാണ്​ അറിയിച്ചതെന്നും ദിഗ്​വിജയ്​ സിങ്​ പറഞ്ഞു​.

മധ്യപ്രദേശിലെ ജനഹിതത്തിനെതിരെ നിന്ന്​ വോട്ടർമാരെ അപമാനിക്കുന്നവർക്ക്​ ജനങ്ങൾ ഉചിതമായ മറുപടി നൽകും. ധർമ്മബോധമുള്ള കോൺഗ്രസുകാർ ഏതു സാഹചര്യത്തിലും പാർട്ടിക്കൊപ്പം തന്നെയുണ്ടാകുമെന്നും ദിഗ്​വിജയ്​ സിങ്​ പ്രതികരിച്ചു.

രാജ്യസഭ തെരഞ്ഞെടുപ്പിനെ ചൊല്ലി മുഖ്യമന്ത്രി കമൽനാഥും ജ്യോതിരാദിത്യ സന്ധ്യയും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ്​ മന്ത്രിമാരുടെ രാജിയിലും എം.എൽ.എമാരുടെ അജ്ഞാതവാസത്തിനും കാരണമായത്​.

Tags:    
News Summary - Jyotiraditya Scindia Not Speaking, Says Swine Flu- Digvijaya Singh - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.