ന്യൂഡൽഹി: കൊൽക്കത്ത ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയെ ദേശീയ ഹരിത ട്രൈബ്യൂണൽ ചെയർമാനായി നിയമിച്ചു. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ബുധനാഴ്ച അദ്ദേഹം ചുമതലയേൽക്കുമെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.
2023 ജൂലൈ ആറിന് ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ വിരമിച്ചതിനെ തുടർന്ന് ജസ്റ്റിസ് ഷിയോ കുമാർ സിങ് ആക്ടിങ് ചെയർമാനായി പ്രവർത്തിച്ചുവരുകയായിരുന്നു. 1961ൽ ജനിച്ച പ്രകാശ് ശ്രീവാസ്തവ 1987ൽ അഭിഭാഷകനായി എൻറോൾ ചെയ്തു. സുപ്രീംകോടതിയിലും പ്രാക്ടീസ് ചെയ്തു. 2008ൽ മധ്യപ്രദേശ് ഹൈകോടതി ജഡ്ജിയായി നിയമിതനായി. 2010 ജനുവരി 15ന് സ്ഥിരം ജഡ്ജിയായി. 2021 ഒക്ടോബർ 11 മുതൽ 2023 മാർച്ച് 30വരെ കൊൽക്കത്ത ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.