മതാചാരങ്ങള്‍ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നില്ലെങ്കില്‍ ഇടപെടേണ്ടതില്ല -ജസ്റ്റിസ് കുര്യന്‍ ജോസഫ്

ന്യൂഡല്‍ഹി: മതാചാരങ്ങള്‍ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നില്ലെങ്കില്‍ കോടതി ഇടപെടേണ്ടതില്ലെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ഒരു ജനവിഭാഗത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ധാര്‍മികത മാത്രം പരിഗണിച്ചാകരുത് വിധി പുറപ്പെടുവിക്കേണ്ടത്. ഭരണഘടനാ ധാര്‍മികത മാത്രം നോക്കിയുള്ള വിധി ശരിയല്ലെന്നും കുര്യന്‍ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ മാത്രം കോടതി ആചാരങ്ങളില്‍ ഇടപെട്ടാല്‍ മതി. ഭരണഘടനയുടെ ലക്ഷമണരേഖ ആരും മറികടക്കരുത്. രാജ്യത്തെ നിലനിര്‍ത്തുന്നത് ഭരണഘടനയാണെന്നും കുര്യന്‍ ജോസഫ് ചൂണ്ടിക്കാട്ടി.

കഴിവുള്ള ജഡ്ജിമാരെ ലഭിക്കുന്നില്ല എന്നത് ജുഡീഷ്യറി നേരിടുന്ന പ്രധാന പ്രശ്‌നമാണ്. ഉന്നത നീതിപീഠങ്ങളിലേക്കുള്ള നിയമനങ്ങള്‍ക്ക് സെക്രട്ടേറിയറ്റ് രൂപീകരിക്കണം. കൊളീജിയം സംവിധാനത്തില്‍ സുതാര്യത വേണമെന്നും കുര്യന്‍ ജോസഫ് ആവശ്യപ്പെട്ടു.

ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയതു കൊണ്ട് നീതിന്യായവ്യവസ്ഥയിൽ സുതാര്യത കൈവന്നു. ജുഡീഷ്യറിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. അന്തിമമായ നിയമം നടപ്പാക്കുന്നത് തടയുന്നത് കോടതി അലക്ഷ്യമാണ്. അയോധ്യ, ശബരിമല കേസുകളിൽ കോടതിയുടെ പരിഗണനയിലാണെന്നും അതിനോട് പ്രതികരിക്കുന്നില്ലെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.

Tags:    
News Summary - Justice Kurian Joseph Supreme court -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.