ന്യൂഡൽഹി: സീനിയോറിറ്റി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റു. ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, വിനീത് ശരണ്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ക്രമത്തിൽ ജോസഫ് മൂന്നാമതായിരുന്നു. സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസ് സിറ്റിങ് നടത്തുന്ന ഒന്നാം നമ്പര്‍ കോടതിയിലായിരുന്നു ചടങ്ങ് നടന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജഡ്ജിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
കെ.എം ജോസഫിനെ കേന്ദ്രം സീനിയോറിറ്റി കുറച്ചാണ് നിയമിച്ചത് എന്ന മുതിര്‍ന്ന ജഡ്ജിമാര്‍ അടക്കമുള്ളവരുടെ ആക്ഷേപം കേന്ദ്രത്തിെൻറ ശ്രദ്ധയില്‍ പെടുത്തുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്നലെ ഉറപ്പ് നല്‍കിയിരുന്നു. പിന്നാലെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലുമായി അദ്ദേഹം വിഷയം ചര്‍ച്ചചെയ്യുകയുണ്ടായി.
ഈ സാഹചര്യം പരിഗണിച്ചായിരുന്നു നേരത്തെ നിശ്ചയിച്ച പ്രകാരം ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജിക്കും വിനീത് ശരണിനും ശേഷം മൂന്നാമതായി കെ.എം ജോസഫ് സത്യപ്രതിജ്ഞ ചെയ്തത്. ജഡ്ജിമാരായ ഇന്ദിര ബാനര്‍ജിയും വിനീത് ശരണും കെ.എം ജോസഫിന് രണ്ട് വര്‍ഷം മുന്‍പേ ഹൈകോടതിയില്‍ ജഡ്ജിമാരായി സേവനം ആരംഭിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.