ജസ്റ്റിസ് കർണൻ മാപ്പു പറയില്ല; രാഷ്ട്രപതിയുടെ ഇടപെടൽ തേടി

ന്യൂഡൽഹി: കോടതീയലക്ഷ്യക്കേസിൽ സുപ്രീം കോടതിക്കെതിരെ പോരാട്ടം തുടരാനുറച്ച് ജസ്റ്റിസ് സി.എസ്. കർണൻ. തനിക്ക് തടവുശിക്ഷ വിധിച്ച് ഇംപീച്ച് ചെയ്യാനാണ് സുപ്രീംകോടതി ശ്രമമെന്ന് ചൂണ്ടികാണിച്ച് ജസ്റ്റിസ് കര്‍ണന്‍ രാഷ്ട്രപതിയെ സമീപിച്ചു. പ്രധാനമന്ത്രിക്കും എം.പിമാര്‍ക്കും ഇടപെടല്‍ ആവശ്യപ്പെട്ട് കത്തു നല്‍കിയിട്ടുണ്ട്. ഇംപീച്ച് ചെയ്യാനുള്ള അധികാരം പാര്‍ലമെന്‍റിനു മാത്രമാണെന്ന് ജസ്റ്റിസ് കര്‍ണന്‍റെ അഭിഭാഷകന്‍ മാത്യൂസ് ജെ. നെടുമ്പാറ വ്യക്തമാക്കി. കോടതിയലക്ഷ്യക്കേസിൽ സുപ്രീം കോടതി വിധിച്ച ആറുമാസത്തെ തടവിന് നിയമ സാധുതയില്ലെന്നും ഉത്തരവ് പിൻവലിക്കണമെന്നും ഉള്ള ഹർജികൾ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത് നിയമ പോരാട്ടം തുടരാനാണ് കർണന്റെ തീരുമാനം. ​

കോടതിയലക്ഷ്യത്തിന് കർണൻ മാപ്പുപറയില്ല. കോടതികളെയോ വിധിയെയോ കർണൻ വിമർശിച്ചിട്ടില്ല. ചില ജ‍ഡ്ജിമാരെ വ്യക്തപരമായാണ് അദ്ദേഹം വിമർശിച്ചത്. ഇതിനെതിരെ ജഡ്ജിമാർക്ക് നിയമ നടപടിക്ക് പോകാം. എന്നാൽ ഈ സംഭവത്തിൽ കോടതിയലക്ഷ്യം ചുമത്തി അദ്ദേഹത്തെ ജയിലടക്കാനുള്ള സുപ്രീം കോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധമാണ്. എഫ്.ഐ.ആറോ കുറ്റപത്രമോ ഇല്ലാതെ ഒരാളെ എങ്ങനെ ശിക്ഷിക്കാനാകുമെന്നും ജസ്റ്റിസ് കര്‍ണന്‍റെ അഭിഭാഷകന്‍ വാദിക്കുന്നു. കോടതിയലക്ഷ്യക്കേസിൽ ആറുമാസത്തെ തടവു ശിക്ഷയാണ് സുപ്രീം കോടതി കർണനു വിധിച്ചത്. എന്നാൽ ഒളിവിൽ പോയ കർണനെ പിടികൂടാൻ പൊലീസിനായിട്ടില്ല. രാജ്യവ്യാപകമായി അദ്ദേഹത്തിന് വേണ്ടി പശ്ചിമബംഗാൾ പൊലീസ് തെരച്ചിൽ നടത്തുണ്ട്.
 

Tags:    
News Summary - justice karnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.