രാഷ്​ട്രീയ പാർട്ടിയുമായി ജസ്​റ്റിസ്​ കർണൻ; സ്ത്രീകൾ മാത്രം സ്ഥാനാർഥികൾ

കൊൽക്കത്ത: മുൻ കർണാടക ഹൈകോടതി ജഡ്​ജി സി.എസ്​. കർണൻ രാഷ്​ട്രീയ പാർട്ടി രൂപീകരിച്ചു.‘ആൻറി കറപ്​ഷൻ ഡൈനാമിക്​ പാർട്ടി’ എന്നാണ്​ പാർട്ടിക്ക്​ പേരിട്ടിരിക്കുന്നത്​. ഇതു സംബന്ധിച്ച പ്രഖ്യാപനം ബുധനാഴ്​ച നടന്നു. 

2019ൽ നടക്കുന്ന ലോക്​സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി മണ്ഡലത്തിലടക്കം പാർട്ടി മത്സരരംഗത്തുണ്ടാവും. മുഴുവൻ സ്​ഥാനാർഥികളും സ്​ത്രീകളായിരിക്കും പാർട്ടി രജിസ്​ട്രേഷനു വേണ്ടി മുഖ്യതെരഞ്ഞെടുപ്പ്​ കമീഷനെ സമീപിക്കാനൊരുങ്ങുകയാണെന്നും രാജ്യത്തു നിന്ന്​ അഴിമതി തുടച്ചു നീക്കാനാണ്​ താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ മനുഷ്യാവകാശ സംഘടനകൾ സംഘടിപ്പിച്ച സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കൊൽക്കത്ത ഹൈകോടതി ജഡ്​ജിയായിരുന്ന സമയത്ത്​ കോടതിയലക്ഷ്യം നടത്തിയതിനെ തുടർന്ന് 2017 മെയ്​ ഒമ്പതിന്​​​ സുപ്രീംകോടതി കർണനെ ആറു മാസത്തെ തടവിനു ശിക്ഷിച്ചിരുന്നു. മദ്രാസ്​ ഹൈകോടതി ജഡ്​ജിയായും അദ്ദേഹം സേവനമനുഷ്​ഠിച്ചിരുന്നു.
 

Tags:    
News Summary - Justice Karnan Launches Political Party- india news,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.