ചീഫ്​ ജസ്​റ്റിസ്​ അടക്കം എട്ട്​ സുപ്രീംകോടതി  ജഡ്​ജിമാരെ ജയിലിലടക്കണമെന്ന്​ ജസ്​റ്റിസ്​ കർണൻ

കൊൽക്കത്ത: മാനസികനില പരിശോധിക്കണ​െമന്ന്​ സുപ്രീംകോടതി ഉത്തരവിട്ട കൽക്കത്ത ഹൈകോടതി ജഡ്​ജി സി.എസ്.​ കർണൻ വിചിത്ര വിധിയുമായി രംഗത്ത്​. സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ ജെ.എസ്.​ ഖെഹാർ അടക്കമുള്ള എട്ട്​ മുതിർന്ന ജഡ്​ജിമാരെ അറസ്​റ്റ്​ ചെയ്​ത്​ അഞ്ചു വർഷം ജയിലിലടക്കാൻ ജസ്​റ്റിസ്​ കർണൻ ‘ഉത്തരവിട്ടു’. പട്ടികജാതിക്കാർക്കെതിരെയുള്ള അതിക്രമം തടയുന്ന നിയമവുമായി ബന്ധപ്പെട്ടാണ്​ ‘ശിക്ഷ വിധിച്ചത്​’. ഒരു ലക്ഷം രൂപ പിഴയുമടക്കണം. ഇല്ലെങ്കിൽ ആറു മാസം പിന്നെയും ജയിൽവാസമുണ്ടാകു​െമന്നും ‘ഉത്തരവിൽ’ പറയുന്നു. തനിക്കെതിരെ കോടതിയലക്ഷ്യത്തിന്​ കേ​െസടുത്ത സുപ്രീംകോടതി ജഡ്​ജിമാർ ന്യായാധിപനെന്ന പദവിയെ പരിഗണിച്ചില്ലെന്നും ദലിതനാണെന്ന കാര്യം അവഗണിച്ചെന്നും പറഞ്ഞാണ്​ ശിക്ഷ വിധിച്ചത്​. പിഴസംഖ്യ നാഷനൽ കമീഷൻ, എസ്​.സി-എസ്​.ടി കോൺസ്​റ്റിറ്റ്യൂഷനൽ ബോർഡ്​, ഖാൻ മാർക്കറ്റ്​, ഡൽഹി എന്ന വിലാസത്തിൽ അയച്ചുെകാടുക്കണമെന്നും കർണൻ ഉത്തരവിട്ടു. 

ചീഫ് ജസ്​റ്റിസിന്​ പുറമെ ദീപക് മിശ്ര, ജെ. ചെലമേശ്വർ, രഞ്ജന്‍ ഗൊഗോയ്​, മദന്‍ ബി. ലോകുർ, പിനാക്കി ചന്ദ്ര, കുര്യൻ ജോസഫ്​, ആർ. ഭാനുമതി എന്നീ ജഡ്​ജിമാർക്കെതിരെയാണ്​ വിധി പുറപ്പെടുവിച്ചത്​. ഇവരെ അറസ്​റ്റ്​ ചെയ്യാൻ ഡൽഹി പൊലീസ്​ കമീഷണറോടാണ്​ ആവശ്യപ്പെട്ടിരിക്കുന്നത്​. കീഴടങ്ങാൻ തയാറായില്ലെങ്കിൽ പാർലമ​​​​െൻറിനെ സമീപിക്കണം. ഇതിനിടക്ക്​ ഇൗ ജഡ്​ജിമാർ കേസുകൾ കൈകാര്യം ചെയ്യരുത്​. പാസ്​പോർട്ടുകൾ പൊലീസിന്​ കൈമാറണമെന്നും സ്വവസതിയിൽനിന്ന്​ ജസ്​റ്റിസ്​ കർണൻ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
 

Tags:    
News Summary - Justice CS Karnan 'Sentences' Chief Justice, 7 Top Court Judges To 5 Years In Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.