ജുനൈദിന്‍റെ കൊല:  നാല​ുപേർ കൂടി അറസ്​റ്റിൽ

ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന സ്വ​ദേ​ശി ജു​നൈ​ദ്​ ഖാ​നെ(16) ട്രെ​യി​നി​ൽ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ നാ​ലു​പേ​രെ കൂ​ടി പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. പെ​രു​ന്നാ​ളി​ന്​ പു​തു​വ​സ്​​ത്രം വാ​ങ്ങി ഡ​ൽ​ഹി​യി​ൽ നി​ന്ന്​ മ​ട​ങ്ങു​േ​മ്പാ​ഴാ​യി​രു​ന്നു വ്യാ​ഴാ​ഴ്​​ച ജു​നൈ​ദി​നെ​യും സ​ഹോ​ദ​ര​ങ്ങ​ളെ​യും ആ​ക്ര​മി​ച്ച​ത്. കേ​സി​ൽ നേ​ര​േ​ത്ത ര​മേ​ഷ്​​കു​മാ​ർ എ​ന്ന​യാ​ളെ ഹ​രി​യാ​ന പൊ​ലീ​സ്​ അ​റ​സ്​​റ്റ്​​ചെ​യ്​​തി​രു​ന്നു. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും മ​റ്റ്​ പ്ര​തി​ക​ളെ​യും ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും ഫ​രീ​ദാ​ബാ​ദ്​ റെ​യി​ൽ​വേ പൊ​ലീ​സ്​ ഡി​വൈ.​എ​സ്.​പി മൊ​ഹീ​ന്ദ​ർ സി​ങ്​ പ​റ​ഞ്ഞു.

പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക്​ പൊ​ലീ​സ്​ ല​ക്ഷം രൂ​പ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, കൊ​ല​പാ​ത​കം അ​പ​ല​പ​നീ​യ​മാ​ണെ​ന്ന്​ കേ​ന്ദ്ര​മ​ന്ത്രി വെ​ങ്ക​യ്യ നാ​യി​ഡു പ​റ​ഞ്ഞു. ദാ​രു​ണ​വും അ​തി​ക്രൂ​ര​വു​മാ​യ ഇൗ ​സം​ഭ​വ​ത്തെ ഒ​രാ​ൾ​ക്കും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ഇ​തി​ന്​ ഉ​ത്ത​ര​വാ​ദി​ക​ളെ ക​ണ്ടെ​ത്തു​ക​യും ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും വേ​ണ​മെ​ന്നും മ​ന്ത്രി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.

Tags:    
News Summary - junaid khan murder case: four accuse arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.