24 മണിക്കൂർ കൊണ്ട്​ 10,000 കേസുകളുടെ വർധന; രാജ്യത്ത്​ പുതിയ കോവിഡ്​ രോഗികൾ 35,178

ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത്​ 35,178 കോവിഡ്​ കേസുകൾ കൂടി റിപ്പോർട്ട്​ ചെയ്​തു. 440 പേരാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

ഒരു ദിവസം കൊണ്ട്​ 10,000ത്തിലധികം കേസുകളുടെ വർധനവാണ്​ രേഖപ്പെടുത്തിയത്​. കഴിഞ്ഞ ദിവസം രാജ്യത്ത്​ 25,166 പുതിയ കേസുകളായിരുന്നു റിപ്പോർട്ട്​ ചെയ്യപ്പെട്ടിരുന്നത്​. 36,830 പേർ രോഗമുക്തി നേടി. 17.97 ലക്ഷം സാംപിളുകളാണ്​ പരിശോധിച്ചത്​.

3.22 കോടിയാളുകൾക്കാണ്​ രാജ്യത്ത്​ ഇതുവരെ മഹാമാരി പിടിപെട്ടത്​. 4.32 ലക്ഷം പേർക്ക്​ ജീവഹാനി സംഭവിച്ചു. 3.14 കോടിയാളുകളാണ്​ ഇതുവരെ രോഗമുക്തരായത്​. 3.69 ലക്ഷം ആളുകളാണ്​ നിലവിൽ ചികിത്സയിലുള്ളത്​.

കേരളം (21,613), മഹാരാഷ്​ട്ര (4,308), തമിഴ്​നാട്​ (1804), കർണാടക (1298), ആന്ധ്രപ്രദേശ്​ (1063) എന്നീ സംസ്​ഥാനങ്ങളിലാണ്​ ഏറ്റവും കൂടുതൽ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്യപ്പെടുന്നത്​. രാജ്യത്തെ കോവിഡ്​ കേസുകളുടെ 85.81 ശതമാനവും ഈ സംസ്​ഥാനങ്ങളിൽ നിന്നാണ്​.

24 മണിക്കൂറിനിടെ രാജ്യത്ത്​ 88.13 ലക്ഷം ഡോസ്​ വാക്​സിൻ വിതരണം ചെയ്​തു. 55.47 കോടിയാളുകൾക്കാണ്​ ഇതുവരെ കോവിഡ്​ പ്രതിരോധ കുത്തിവെപ്പ്​ നൽകിയത്​. 

Tags:    
News Summary - jump of 10,000 cases in 24 hours India reports 35,178 new COVID-19 cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.