Posted On
date_range Updated On
date_range മദ്രാസ് ഹൈകോടതി വളപ്പിൽ ജഡ്ജിയുടെ കാറിൽനിന്ന് ലാപ്ടോപ് മോഷണംപോയി
ചെന്നൈ: മദ്രാസ് ഹൈകോടതി വളപ്പിൽ നിർത്തിയിട്ടിരുന്ന ജഡ്ജിയുടെ കാറിൽനിന്ന് ലാപ്ടോപ് മോഷണംപോയി. ഒൗദ്യോഗികാവശ്യങ്ങൾക്കായി ഹൈകോടതിയിലെത്തിയ തിരുവള്ളൂർ ജില്ല ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് എം. ശ്രീജയുടെ ലാപ്ടോപ്പാണ് നഷ്ടപ്പെട്ടത്. ഡ്രൈവർ മൻമദൻ ചായകുടിക്കാൻ പോയ സന്ദർഭത്തിലാണ് മോഷണം.
അതിസുരക്ഷ സംവിധാനമുള്ള ഹൈകോടതി വളപ്പിൽ ജഡ്ജിയുടെ ലാപ്ടോപ് മോഷ്ടിക്കപ്പെട്ടത് പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്. തിരിച്ചറിയൽ കാർഡില്ലാതെ ആരെയും ഹൈകോടതിയിലേക്ക് കടത്തിവിടാറില്ല. കോടതിവളപ്പിലെ സി.സി.ടി.വികൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.