ന്യൂഡൽഹി: രാജ്യത്ത് തൊഴിലവസരം സൃഷ്ടിക്കണമെന്നും വിദ്യാഭ്യാസ മേഖല സംരക്ഷിക്ക ണമെന്നും ആവശ്യപ്പെട്ട് ഡൽഹിയിൽ യുവാക്കളുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ കൂറ്റൻ പ്രതിഷേധം. പൊലീസ് വിലക്ക് ലംഘിച്ച് വ്യാഴാഴ്ച രാവിലെ ചെേങ്കാട്ടയിൽനിന്ന ് പാർലമെൻറ് സ്ട്രീറ്റിലേക്ക് നടത്തിയ മാർച്ചിൽ 25 സർവകലാശാലകളിലെ വിദ്യാർഥിക ളടക്കം പതിനായിരങ്ങൾ പെങ്കടുത്തു.
മണ്ഡി ഹൗസിൽ വെച്ച് പൊലീസ് മാർച്ച് തടഞ്ഞു. പ് രതിഷേധ സമ്മേളനത്തിൽ ദലിത് നേതാവും ഗുജറാത്ത് എം.എൽ.എയുമായ ജിഗ്നേഷ് മേവാനി, സ്വരാജ് പാർട്ടി നേതാവ് യോഗേന്ദ്ര യാദവ് തുടങ്ങിയവർ സംസാരിച്ചു. ഇടക്കാല ബജറ്റിൽ വിദ്യാഭ്യാസത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചും സർക്കാർ മൗനം പാലിച്ചതായും പ്രതിഷേധത്തിന് നേതൃത്വം നൽകിയ യങ് ഇന്ത്യ നാഷനൽ കോഒാഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
അതേസമയം, എ.ബി.വി.പി പ്രവർത്തകരുടെ മർദനത്തെ തുടർന്ന് ജെ.എൻ.യുവിൽനിന്നു കാണാതായ നജീബ് അഹമ്മദിെൻറ വിഷയം ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർഥികൾ മാർച്ചിൽനിന്നു വിട്ടുനിന്നു. ഫെബ്രുവരി 18ന് ഇടതു വിദ്യാർഥി സംഘടനകളും പാർലമെൻറ് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
തൊഴിലവസരങ്ങൾ കുറഞ്ഞതായി സർക്കാർ രാജ്യസഭയിൽ
ന്യൂഡൽഹി: രാജ്യത്ത് പൊതുവെ തൊഴിലവസരങ്ങൾ കുറഞ്ഞതായി സർക്കാർ രാജ്യസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമായി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ റെയിൽേവയിൽ ജോലിക്കായി നിർദേശിക്കപ്പെട്ട ഉദ്യോഗാർഥികളുടെ എണ്ണത്തിൽ വൻകുറവ്. 2013-14 ൽ റെയിേവ റിക്രൂട്ട്മെൻറ് ബോർഡും റെയിൽവേ റിക്രൂട്ട്മെൻറ് സെല്ലുകളും ചേർന്ന് 63,455 പേരെ നിർദേശിച്ചിരുന്നുവെങ്കിൽ 2017-18 വർഷത്തിൽ അത് 24,462 ആയി കുറഞ്ഞുവെന്ന് പഴ്സനൽ മന്ത്രാലയം രാജ്യസഭയിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
2017-18 കാലത്ത് സ്റ്റാഫ് സെലക്ഷൻ കമീഷൻ 45,391 പേരെയാണ് വിവിധ വകുപ്പുകളിലേക്ക് നിയമനത്തിന് തിരഞ്ഞെടുത്തത്. 2016-17 വർഷത്തിൽ ഇത് 68,880 ആയിരുന്നു.
യൂനിയൻ പബ്ലിക് സർവിസ് കമീഷനാവെട്ട കഴിഞ്ഞവർഷം തിരഞ്ഞെടുത്തത് 6294 ഉദ്യോഗാർഥികളെയാണ്. എല്ലാ രംഗത്തും തൊഴിലവസരങ്ങൾ കുറഞ്ഞതാണ് കുറവുവരാൻ കാരണമെന്ന് മന്ത്രി ജിതേന്ദ്ര സിങ് സഭയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.