ജെ.എൻ.യുവിലെ അക്രമം: വി.സി രാജിവെക്കും വരെ സമരമെന്ന് വിദ്യാർഥികള്‍

ന്യൂഡൽഹി: ഹോ​​​സ്​​​​റ്റ​​​ൽ ഫീ​​​സ്​ വ​​​ർ​​​ധ​​​ന​​​ക്കെ​​​തി​​​രെ സ​​​മ​​​രം ചെ​​​യ്യു​​​ന്ന ജ​​​വ​ ​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്​​​​റു യൂ​​​നി​​​വേ​​​ഴ്​​​​സി​​​റ്റി (ജെ.​​​എ​​​ൻ.​​​യു) വി​​​ദ്യാ​​​ർ​​​ഥി​​​ക​ ​​ൾ​​​ക്കു​​​നേ​​​രെ ഞായറാഴ്​ച രാത്രി നടന്നത് സംഘടിത ആക്രമണമാണെന്ന്​ വിദ്യാർഥി യൂനിയൻ. ആക്രമണത്തിന് പിന്നി ല്‍ എ.ബി.വിപിയെന്ന് ആവര്‍ത്തിച്ച വിദ്യാർഥികള്‍, പൊലീസ് അക്രമികൾക്കൊപ്പമാണ്​ നിന്നതെന്നും ആരോപിച്ചു.

സർ വകലാശാല വൈസ്​ ചാൻസലർക്കെതിരെയും വിദ്യാർഥികൾ രംഗത്തെത്തി. വൈസ്​ ചാൻസലർ ഭീരുവിനെ പോലെ പെരുമാറി. ജെ.എൻ.യുവിലെ ഫീസ് വര്‍ധനവ് പിന്‍വലിക്കലിനെതിരെ മാത്രമല്ല, വി.സി രാജിവെക്കും വരെ സമരം തുടരുമെന്നും യൂനിയന്‍ വ്യക്തമാക്കി. വി.സി രാജിവെച്ചില്ലെങ്കില്‍ പുറത്താക്കാൻ മാനവശേഷി മന്ത്രാലയം തയാറാകണമെന്ന്​ യൂനിയന്‍ ആവശ്യപ്പെട്ടു. സർവകലാശാലയിൽ സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയണമെന്ന്​ അധ്യാപകരും ആവശ്യപ്പെട്ടു.

അതേസമയം, വിദ്യാർഥികളെ തള്ളിയ സർവകലാശാല അധികൃതർ, അക്രമ സംഭവങ്ങൾക്ക്​ തുടക്കമിട്ടത്​ സമരം ചെയ്യുന്ന വിദ്യാർഥികളാണെന്ന്​ പ്രതികരിച്ചു​. ക്യാമ്പസിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെയുണ്ടായ ആക്രമണം ദൗർഭാഗ്യകരമാണ്​. അക്രമം തുടങ്ങിയത്​ സമരം ചെയ്യുന്ന സർവകലാശാല വിദ്യാർഥികളാണെന്നും രജിസ്​ട്രാർ പറഞ്ഞു.

Full View

ജെ.എൻ.യുവില്‍ ഇന്നലെയുണ്ടായ ആക്രണമണവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്​. ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ് കസ്റ്റഡിയിലായത്. ജെ.എൻ.യുവില്‍ നടന്ന വ്യാപക അക്രമങ്ങളില്‍ 20 ഓളം വിദ്യാർഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണ്​.

അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സർവകലാശാല രജിസ്ട്രാറെയും പ്രോക്ടറെയും മാനവ വിഭവശേഷി മന്ത്രാലയം വിളിപ്പിച്ചു. മന്ത്രാലയം സെക്രട്ടറിക്ക് മുന്നില്‍ ഇന്ന് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Tags:    
News Summary - JNU Violence- Vice Chancellor is "cowardly"-Students Union - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.