ജെ.എൻ.യുവിലെ അക്രമം ബി.ജെ.പി ആസൂത്രണം ചെയ്തത് -സോണിയ

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ അക്രമം ബി.ജെ.പി ആസൂത്രണം ചെയ്തതാണെന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. രാജ്യം നടുങ്ങിയ അക്രമമാണ് ജെ.എൻ.യുവിൽ നടന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു.

ജാമിഅ മില്ലിയ്യ, ബനാറസ്, അലഹ ബാദ്, അലീഖഢ് തുടങ്ങിയ സർവകലാശാലകളിൽ നടന്നതിന്‍റെ ബാക്കിയാണ് ജെ.എൻ.യുവിൽ നടന്നത്. ജനങ്ങൾക്ക് സുരക്ഷ ഒരുക്കാനുള്ള മോദി-അമിത് ഷാ സർക്കാറിന്‍റെ കഴിവില്ലായ്മയാണ് തെളിഞ്ഞതെന്നും സോണിയ ഗാന്ധി പറഞ്ഞു.

ജെ.എൻ.യു അക്രമം അന്വേഷിക്കാൻ കോൺഗ്രസ് വസ്തുതാന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. ഭരണകൂടം സ്പോൺസർ ചെയ്ത അക്രമമാണ് നടന്നതെന്നും വൈസ് ചാൻസലർ ജഗദീഷ് കുമാറിനെ പുറത്താക്കണമെന്നും ഇദ്ദേഹത്തിനെതിരെ അന്വേഷണം നടത്തണമെന്നും വസ്തുതാന്വേഷണ സമിതി അഭിപ്രായപ്പെട്ടിരുന്നു.

ജനുവരി അഞ്ചിനാണ് ജെ.എൻ.യു കാമ്പസിൽ എ.ബി.വി.പി നേതൃത്വത്തിലുള്ള അക്രമികൾ അഴിഞ്ഞാടിയത്. വിദ്യാർഥി യൂനിയൻ നേതാവ് ഐഷി ഘോഷ് ഉൾപ്പടെ 30ഓളം വിദ്യാർഥികൾക്കും അധ്യാപകർക്കും ഗുരുതര പരിക്കേറ്റിരുന്നു.

Tags:    
News Summary - JNU violence LIVE: BJP orchestrated assault on JNU, says Sonia Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.