ജെ.എൻ.യു വിദ്യാർഥികൾ​ക്കെതിരെ എ.ബി.വി.പി അതിക്രമം; ഒപ്പം സ​ുരക്ഷാ ജീവനക്കാരും

ന്യൂഡൽഹി: സെമസ്​റ്റർ രജിസ്​ട്രേഷൻ നടപടിയുമായി ബന്ധപ്പെട്ട്​ സമരത്തിലുള്ള ജവഹർലാൽ നെഹ്​റു സർവകലാശാല വിദ്യാർഥികളെ വാഴ്​സിറ്റി സുരക്ഷാ ജീവനക്കാരും എ.ബി.വി.പി പ്രവർത്തകരും കൈയേറ്റം ചെയ്​തു. ശനിയാഴ്​ച പുലർ​ച്ച മുഖം മ​റച്ചെത്തിയ സുരക്ഷാ ജീവനക്കാർ വിദ്യാർഥി യൂനിയൻ പ്രസിഡൻറ്​ ഐഷ ഘോഷനോടടക്കം മോശമായി പെരുമാറി. തുടർന്ന്​ ഇതിനെതിരെ ശനിയാഴ്​ച കാമ്പസിൽ പ്രതിഷേധിച്ച വിദ്യാർഥികളെ എ.ബി.വി.പി പ്രവർത്തകർ തിരഞ്ഞുപിടിച്ചു മർദിക്കുകയായിരുന്നു. വിദ്യാർഥികളെ മർദിക്കുന്നതി​േൻറയും അപമര്യദയായി പെരുമാറുന്നതി​േൻറയും ചിത്രങ്ങൾ വിദ്യാർഥി യൂനിയൻ നേതാവ്​ ഐഷ ഘോഷ്​ പുറത്തുവിട്ടു.

സെമസ്​റ്റർ രജിസ്​ട്രേഷൻ ബഹിഷ്​കരണാഹ്വാനവുമായി വിദ്യാർഥികൾ നടത്തുന്ന സമരം പൊളിക്കാൻ എ.ബി.വി.പിയെയും സുരക്ഷ​ ജീവനക്കാ​രേയും ഉപയോഗിച്ച്​ സർവകലാശാല അധികൃതർ ബോധപൂർവം പ്രശ്​നം സൃഷ്​ടിക്കുകയാണെന്ന്​ വിദ്യാർഥി യൂനിയൻ ആരോപിച്ചു. തങ്ങളുടെ ആവശ്യങ്ങൾ കേൾക്കാൻ തയാറാകാത്തതിനെ തുടർന്ന്​ ​സെമസ്​​റ്റർ രജിസ്​ട്രേഷൻ കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാർഥികൾ തടസ്സപ്പെടുത്തിയിരുന്നു.

ജനുവരി അഞ്ചിനാണ്​ അടുത്ത സെമസ്​റ്റർ തുടങ്ങുന്നത്​. എ.ബി.വി.പി ഒഴികെയുള്ള വിദ്യാർഥി സംഘടനകൾ സെമസ്​റ്റർ ബഹിഷ്​കരണത്തിന്​ ആഹ്വാനം ചെയ്​തിട്ടുണ്ട്​.

Tags:    
News Summary - JNU students assaulted, molested by security guards and AVBP workers - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.