എ.ബി.വി.പിക്കാര്‍ മര്‍ദിച്ച വിദ്യാര്‍ഥിയെ കാണാനില്ല; ജെ.എന്‍.യുവില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: വിദ്യാര്‍ഥിയുടെ തിരോധാനത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ.
വെള്ളിയാഴ്ച രാത്രി എ.ബി.വി.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദിച്ച എം.എ വിദ്യാര്‍ഥി നജീബിനെയാണ് കാണാതായത്. കാണാതായതിനെ തുടർന്ന്​ നജീബി​െൻറ മാതാപിതാക്കൾ വസന്ത്​ കുഞ്ച്​ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകി. ഹോസ്റ്റല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നജീബ് ഒരു വിദ്യാര്‍ഥിയെ കൈയേറ്റം ചെയ്തിരുന്നു. ഇതറിഞ്ഞ് എത്തിയ മുപ്പതോളം എ.ബി.വി.പി പ്രവര്‍ത്തകര്‍ ഇയാളെ വളഞ്ഞിട്ട് മര്‍ദിച്ചു. വാര്‍ഡന്‍െറ മുന്നിലിട്ടും മര്‍ദനം തുടര്‍ന്നു. സംഭവശേഷമാണ് വിദ്യാര്‍ഥിയെ കാണാതായത്.

ഇയാള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് കാമ്പസിലത്തെിയ മാതാവ് പറഞ്ഞു. സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ നജീബിനെ ഇതുവരെയും ബന്ധപ്പെടാനായിട്ടില്ല. നജീബിനെ കണ്ടത്തെണമെന്നും അക്രമികള്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥി യൂനിയന്‍െറ നേതൃത്വത്തില്‍ ഞായറാഴ്ച രാത്രി വൈകിയും കാമ്പസില്‍ ധര്‍ണ തുടര്‍ന്നു. സര്‍വകലാശാല യൂണിയന്റെ നേതൃത്വത്തിലാണ് മഹി മന്ദവി ഹോസ്റ്റലിനു മുന്നില്‍ സമരം തുടരുന്നത്.

Tags:    
News Summary - JNU student missing after altercation with ABVP activists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.