ജെ.എം.എം നേതാവും എം.എൽ.എയുമായ സീത സോറൻ ബി.ജെ.പിയിൽ

റാഞ്ചി: ഝാര്‍ഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) നേതാവും മുൻ എം.എൽ.എയുമായ സീത സോറൻ മുർമു പാർട്ടിയിൽനിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നു. ഝാര്‍ഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ സഹോദരന്റെ ഭാര്യയാണ് സീത സോറൻ. പാർട്ടി ചുമതലകളിൽനിന്ന് ഒഴിയുകയാണെന്ന് കാണിച്ച് സീത സോറൻ ജെ.എം.എം ദേശീയ അധ്യക്ഷൻ ഷിബുസോറന് കത്തു നൽകി. പാർട്ടിയിൽനിന്ന് നിരന്തരം അവഗണിക്കുകയാണെന്ന് ഇവർ കത്തിൽ സൂചിപ്പിച്ചു. 

ബി.ജെ.പിയിൽ ചേർന്ന് ലോക്സഭയിലേക്ക് മത്സരിക്കാനാണ് ഇവർ രാജിവെച്ചതെന്നാണ് റിപ്പോർട്ടുകൾ. പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുന്നതായി കാണിച്ച് സീത ഭര്‍തൃപിതാവും ജെ.എം.എം. ദേശീയ അധ്യക്ഷനുമായ ഷിബു സോറന് കത്ത് നൽകുകയായിരുന്നു. എന്നാൽ കത്തുകിട്ടിയ കാര്യം ജെ.എം.എം വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. 

Tags:    
News Summary - JMM leader and MLA Sita Soren has resigned from the party and joined BJP.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.