കശ്​മീരിൽ ഏറ്റുമുട്ടൽ: പൊലീസുകാരനും രണ്ട്​ തീവ്രവാദികളും കൊല്ലപ്പെട്ടു

ശ്രീനഗർ:  ജമ്മു കശ്​മീരിൽ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്​ പേർ കൊല്ലപ്പെട്ടു. ഒരു ​പൊലീസുകാരനും രണ്ട്​ തീവ്രവാദികളുമാണ്​ കൊല്ലപ്പെട്ടത്​. പുൽവാമ ജില്ലയിലെ ത്രാൽ പട്ടണത്തിലാണ്​​ സംഭവം​. കോൺസ്​റ്റബിൾ മൻസൂർ അഹമദാണ്​ കൊല്ലപ്പെട്ടത്​. മൂന്ന്​ പേർക്ക്​ പരിക്കേറ്റു. ശനിയാഴ്​ച ​വൈകീട്ട്​ തുടങ്ങിയ ഏറ്റുമുട്ടൽ ഞായറാഴ്​ച രാവിലെയാണ്​ അവസാനിച്ചത്​.

ഹയുന ഗ്രാമത്തിലെ ഒരു വീട്ടിൽ ഹിസ്​ബുൾ മുജാഹിദീൻ കമാ​ൻഡോകൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന്​ സൈന്യവും പൊലീസും ചേർന്ന്​ തിരച്ചിൽ നടത്തുകയായിരുന്നു. സൈന്യത്തി​​െൻറ തിരിച്ചലിനിടെ തീവ്രവാദികൾ ഇവർക്ക്​ നേരെ വെടിയുതിർത്തു. തുടർന്ന്​ സൈന്യം പ്രത്യാക്രമണം നടത്തുകയും ഇരു വിഭാഗങ്ങളും തമ്മിൽ രൂക്ഷമായ പോരാട്ടം നടക്കുകയും ചെയ്​തു.

Tags:    
News Summary - J&K Constable Killed During Gunbattle With Militants in Burhan Wani's Hometown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.