മുസ് ലിം എം.എൽ.എയോട് ‘ജയ് ശ്രീറാം’ വിളിക്കാൻ നിർബന്ധിച്ച് ഝാർഖണ്ഡ് മന്ത്രി

റാഞ്ചി: ഝാർഖണ്ഡ് നിയമസഭയിലെ മുസ് ലിം എം.എൽ.എയോട് 'ജയ് ശ്രീറാം' വിളിക്കാൻ നിർബന്ധിച്ച് സംസ്ഥാന മന്ത്രി. നിയമസഭാ മന്ദിരത്തിന് പുറത്ത് മാധ്യമങ്ങൾക്ക് മുമ്പിൽവെച്ചാണ് കോൺഗ്രസ് എം.എൽ.എ ഡോ.ഇർഫാൻ അൻസാരിയോട് 'ജയ് ശ്രീറാം' വിളിക് കാൻ ബി.ജെ.പി നേതാവും മന്ത്രിയുമാ‍യ സി.പി. സിങ് നിർബന്ധിച്ചത്.

'ഇർഫാൻ ഭായ് ഞാൻ നിങ്ങളോട് 'ജയ് ശ്രീറാം' വിളിക്ക ാൻ ആവശ്യപ്പെടുന്നു' എന്ന് മന്ത്രി ഉച്ചത്തിൽ പറയുന്നത് വിഡിയോയിൽ വ്യക്തമായി കേൾക്കാം. നിങ്ങളുടെ പൂർവികർക്ക് അ ടുപ്പം രാമനോടാണ്, ബാബറിനോടല്ലെന്നും മന്ത്രി സി.പി സിങ് പറന്നുണ്ട്. കൂടാതെ, എം.എൽ.എയുടെ കൈ ബലമായി ഉയർത്താൻ മന്ത്രി ശ്രമിക്കുകയും ചെയ്തു.

രാമന്‍റെ നാമം നിങ്ങൾ ജനങ്ങളെ ഭയപ്പെടുത്താൻ ഉപയോഗിക്കുകയാണെന്ന് ഇൻഫാൻ അൻസാരി മന്ത്രിക്ക് മറുപടി. ജനങ്ങളുടെ മുമ്പിൽ രാമനെ നിങ്ങൾ അപകീര്‍ത്തിപ്പെടുത്തുകയാണ്. തൊഴിൽ, വൈദ്യുതി, കുടിവെള്ളം, അഴുക്കുചാൽ എന്നിവയാണ് ഇപ്പോൾ ആവശ്യമെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.

നിങ്ങളെ ഞാൻ ഭയപ്പെടുത്തുകയല്ല. നിങ്ങളുടെ പൂർവികർ ഉരുവിട്ടത് 'ജയ് ശ്രീറാം' ആണെന്ന് മറക്കരുത്. തൈമൂർ, ബാബർ, ഗസ്നി എന്നിവരല്ല നിങ്ങളുടെ പൂർവികർ. നിങ്ങളുടെ പൂർവികർ ശ്രീരാമനെ പിന്തുടരുന്നവരായിരുന്നു -മന്ത്രി സി.പി സിങ് പറഞ്ഞു.

മന്ത്രിയുടെ പ്രവൃത്തി നേരമ്പോക്കാണെന്നും സംഭവം ദുര്‍വ്യാഖ്യാനിക്കുകയാണെന്നും സംഭവത്തോട് സംസ്ഥാനത്തെ ബി.െജ.പി നേതാക്കൾ പ്രതികരിച്ചത്. ഝാർഖണ്ഡിലെ ബി.ജെ.പി സർക്കാറിൽ നഗരവികസനം, പാർപ്പിടം, ഗതാഗതം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയാണ് സി.പി. സിങ്. ഇൻഫാൻ അൻസാരി ജംതാര നിയമസഭാംഗമാണ്.

ഝാർഖണ്ഡിൽ ആൾക്കൂട്ടം ‘ജയ്​ശ്രീരാം’ വിളിപ്പിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്ത തബ്​രീസ്​ അൻസാരി എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. മോഷ്​ടാവെന്ന്​ ആരോപിച്ച്​ ജൂൺ 17നാണ്​ തബ്​രീസ്​ അൻസാരിയെ (24) ഒരു സംഘം കെട്ടിയിട്ട്​ ഏഴു മണിക്കൂറോളം മർദിച്ചത്​. ‘ജയ്​ശ്രീരാം’ എന്നും ‘ജയ്​ ഹനുമാൻ’ എന്നും​​ വിളിപ്പിക്കുകയും ചെയ്​തു.

പിന്നീട്​ പൊലീസിന്​ കൈമാറി​യ തബ്​രീസിനെ മോഷണക്കുറ്റം ​ചുമത്തി ജയിലിൽ അടക്കുകയായിരുന്നു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ്​ ചികിത്സ ലഭിക്കാതെ നാലു ദിവസത്തിനു ശേഷം മരണമടയുകയായിരുന്നു.

Full View

Video Courtsey: www.ndtv.com

Tags:    
News Summary - Jharkhand Minister want Muslim Legislator to call Jai Shri Ram slogan -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.