ദമ്പതികൾ ക്രൂരമായി ലൈംഗീക പീഡനത്തിന് ഇരയാക്കിയ വീട്ടുവേലക്കുനിന്ന 14കാരിയെ രക്ഷപെടുത്തി

ഗുരുഗ്രാം: 14 വയസുള്ള ജാർഖണ്ഡ് സ്വദേശിനിയായ പെൺകുട്ടിയെ ഗുരുഗ്രാമിൽ താമസിക്കുന്ന ദമ്പതികൾ പീഡിപ്പിക്കുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്തതായി പൊലീസ്. ന്യൂ കോളനിയിൽ നിന്ന് കുട്ടിയെ പരിപാലിക്കാനായി ദമ്പതികൾ ജാർഖണ്ഡിൽ നിന്നും എത്തിച്ചതായിരുന്നു 14 വയസുകാരിയെ. പൊലീസും ‘സഖി’ എന്ന സന്നദ്ധ സംഘവും ചേർന്നാണ് പെൺകുട്ടിയെ രക്ഷപെടുത്തിയത്.

സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്ന ദമ്പതികൾ മാസങ്ങളോളം പെൺകുട്ടിയെ പീഡിപ്പിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു. കുട്ടിയുടെ കൈകളിലും കാലുകളിലും വായിലും നിരവധി മുറിവുകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. റാഞ്ചി സ്വദേശിനിയായ പെൺകുട്ടിയെ ഒരു പ്ലെയ്‌സ്‌മെന്റ് ഏജൻസി വഴിയാണ് നിയമിച്ചതെന്ന് സഖി സെന്റർ ഇൻചാർജ് പിങ്കി മാലിക് നൽകിയ പരാതിയിൽ പറയുന്നു.

ദമ്പതികൾ കുട്ടിയെ കഠിനമായി പണിയെടുപ്പിക്കുകയും ദിവസവും നിഷ്കരുണം മർദിക്കുകയും ചെയ്തു. രാത്രി മുഴുവൻ ഉറങ്ങാൻ അനുവദിച്ചില്ല. ഭക്ഷണവും നൽകിയില്ല. ശരീരത്തിൽ എല്ലായിടത്തും മുറിവുകളാണ്. മാലിക് പറയുന്നു. പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ മൂന്നര വയസുള്ള മകളെ പരിപാലിക്കാൻ ദമ്പതികൾ അഞ്ച് മാസം മുമ്പ് പെൺകുട്ടിയെ വാടകക്കെടുത്തതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇക്കാലയളവിൽ ഭാര്യയും ഭർത്താവും ചേർന്ന് യുവതിയെ ദിവസവും മർദിക്കാറുണ്ടായിരുന്നു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു. വസ്തുതകൾ പരിശോധിച്ചു വരികയാണെന്നും ദമ്പതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ന്യൂ കോളനി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ദിനകർ പറഞ്ഞു.

Tags:    
News Summary - Jharkhand Girl, 14, Tortured, Sexually Assaulted By Gurugram Couple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.