ജെറ്റ്​, ഇൻഡിഗോ ഖത്തർ സർവിസിൽ മാറ്റമില്ല

ന്യൂഡൽഹി: ഗൾഫിലെ സംഭവവികാസങ്ങൾ ഖത്തറിലേക്കും തിരിച്ചുമുള്ള തങ്ങളുടെ വിമാന സർവിസി​നെ ബാധിക്കില്ലെന്ന്​ ജെറ്റ്​ ​എയർവേസും ഇൻഡിഗോയും അറിയിച്ചു. ദോഹ സർവിസുകൾ പതിവുപോലെ നടക്കും.  

ഖത്തർ എയർവേസിന്​ സൗദിയും യു.എ.ഇയും വിലക്ക്​ ഏർ​പ്പെടുത്തിയെങ്കിലും ഇന്ത്യൻ വിമാനങ്ങളുടെ ദോഹ സർവിസിനെ ബാധിക്കി​ല്ലെന്നും സ്​ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ഇരു കമ്പനികളും വ്യക്​തമാക്കി. അതേസമയം, ദോഹയിലേക്കുള്ള വിദേശ വിമാനങ്ങൾ തങ്ങളുടെ വ്യോമപരിധി ഉ​പയോഗിക്കാൻ മുൻകൂർ അനുമതി വാങ്ങണമെന്ന്​ യു.എ.ഇ നിർദേശിച്ചതായി റിപ്പോർട്ടുണ്ട്​. 

Tags:    
News Summary - jet indigo qatar services india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.