ന്യൂയോര്‍ക്ക്: ബോളിവുഡ് താരം ഹൃത്വിക് റോഷെൻറ കടുത്ത ആരാധികയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഭർത്താ വ് ആത്മഹത്യ ചെയ്തു. അമേരിക്കയിലെ ക്വീന്‍സിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ദിനേശ്വര്‍ ബുദ്ധിദത് (33) എന്നയാള ാണ് ഭാര്യ ഡോണെ ഡോജോയി(27)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
ബോളിവുഡ് താരം ഹൃത്വിക് റോഷെൻറ കടുത്ത ആരാ ധികയായിരുന്നു ഡോണെ. ഈ ആരാധനയിലെ അസൂയ കാരണമാണ് ദിനേശ്വര്‍ ഡോണെയെ കൊലപ്പെടുത്തിയതെന്ന് ഡോണെയുടെ സുഹൃത്തുക്കൾ പൊലീസിന് മൊഴിനൽകി.
ബാര്‍ ടെന്‍ഡറായി ജോലി നോക്കുകയായിരുന്നു ഡോണെ. ഡോണെക്ക് ഹൃത്വിക് റോഷനോടുള്ള ആരാധനയില്‍ ദിനേശ്വറിന് കടുത്ത അസൂയ ഉണ്ടായിരുന്നുവെന്ന് ഡോണെയുടെ സുഹൃത്തുക്കള്‍ പ്രതികരിച്ചു.
വീട്ടിലിരുന്ന് ഹൃത്വിക് റോഷെൻറ സിനിമകള്‍ കാണുകയോ പാട്ടുകള്‍ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ അത് നിര്‍ത്താന്‍ ഡോണെയോട് ദിനേശ്വര്‍ ആവശ്യപ്പെടുമായിരുന്നു. എന്നാൽ ഹൃത്വികിെൻറ എല്ലാ ചിത്രവും ഡോണെ കാണുമായിരുന്നു. എന്നാൽ പല കാരണങ്ങളാൽ ദിനേശ്വർ നിരന്തരം ഡോണെയെ ഉപദ്രവിക്കുമായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
ഡോണെയെ കൊലപ്പെടുത്തിയ ശേഷം ദിനേശ്വര്‍, അക്കാര്യം ഡോണെയുടെ സഹോദരിക്ക് ഫോണ്‍ സന്ദേശം അയച്ചു. അപ്പാര്ട്മെൻറിെൻറ താക്കോല്‍ പൂച്ചട്ടിയുടെ ചുവട്ടിലുണ്ടെന്നും സന്ദേശത്തില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. അപ്പാർട്ട്മെൻറ് കോമ്പൗണ്ടിലുള്ള മരത്തിലാണ് ദിനേശ്വറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ജൂലൈയിലാണ് ദിനേശ്വറും ഡോണെയും വിവാഹിതരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.