സെയ്ദ് മുദീർ എം.എൽ.സി നിര്യാതനായി

മംഗളൂരു: ജെ.ഡി.എസ് നേതാവ് സെയ്ദ് മുദീർ അഗ എം.എൽ.സി(67) ഹൃദയാഘാതത്തെത്തുടർന്ന് ബംഗളരുവിലെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി. രാമനഗരം സ്വദേശിയായ ഇദ്ദേഹം 2012 ജൂണിലാണ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.

ഈ മാസം 17ന് കാലാവധി തീരേണ്ടതാണ്. വെള്ളിയാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരുന്നുകളോട് പ്രതികരിച്ചില്ല. ഭാര്യയും മൂന്ന് പെൺമക്കളുമുണ്ട്.

Tags:    
News Summary - JD(S) MLC Syed Mudeer Aga dies- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.