ജയലളിത ആശുപത്രി വിടാനൊരുങ്ങുന്നു

ചെന്നൈ: ചികിത്സയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് എപ്പോൾ വേണമെങ്കിലും ആശുപത്രി വിടാമെന്ന് അധികൃതർ. ചെന്നൈ അപ്പോളോ ആശുപത്രിയിൽ സെപ്തംബർ മുതൽ  തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ് ജയലളിത. അണുബാധ പൂർണമായും നിയന്ത്രണ വിധേയമാണ്. വീട്ടിലേക്ക് പോകണമെന്ന് അവർക്ക് തോന്നുന്ന സമയത്ത് പോകാമെന്നും അപ്പോളോ ആശുപത്രി സ്ഥാപകനായ പ്രതാപ് റെഡ്ഢി പറഞ്ഞു.

കടുത്ത പനിയും അണുബാധയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ആരോഗ്യസ്ഥിയെക്കുറിച്ച് ആശുപത്രി അധികൃതരിൽനിന്ന് നിന്നും വ്യക്തമായ വിവരം ലഭിച്ചിരുന്നില്ല. ചികിത്സയോട് നല്ല രീതിയിൽ പ്രതികരിക്കുന്നു എന്നു മാത്രമാണ് അധികൃതർ പറഞ്ഞിരുന്നത്.

നവംബർ ആദ്യവാരത്തിൽ ഇറങ്ങിയ ബുള്ളറ്റിനിൽ ജയലളിത പൂർണമായും സുഖം പ്രാപിച്ചുവെന്നും ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് തികച്ചും ബോധവതിയാണെന്നും അറിയിച്ചിരുന്നു.

Tags:    
News Summary - Jayalalithaa’s infection under control, she can leave: Apollo Hospitals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.