ജയലളിത ഉടന്‍ വീട്ടിലേക്ക് മടങ്ങുമെന്ന് പാര്‍ട്ടി

ചെന്നൈ: ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി ജയലളിത ഉടന്‍ വീട്ടിലേക്ക് മടങ്ങുമെന്ന് അണ്ണാ ഡി.എം.കെ ആവര്‍ത്തിച്ച് വ്യക്തമാക്കി. ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി  പാര്‍ട്ടി വക്താവ് സി.ആര്‍. സരസ്വതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദീപാവലിക്ക് മുമ്പ് ആശുപത്രി വിടുമെന്നാണ് അണ്ണാ ഡി.എം.കെ അനൗദ്യോഗികമായി അവകാശപ്പെടുന്നത്. എന്നാല്‍, എപ്പോള്‍ ആശുപത്രി വിടുമെന്ന കാര്യം ഡോക്ടര്‍മാരാണ് തീരുമാനിക്കേണ്ടതെന്ന് ആശുപത്രി വൃത്തങ്ങള്‍ പ്രതികരിച്ചു.
 
ആന്തരാവയവങ്ങളിലെ അണുബാധ നിയന്ത്രിക്കാനുള്ള ചികിത്സ അമ്പത് ശതമാനം വിജയം കണ്ടതായാണ് അറിയുന്നത്. കരള്‍, വൃക്ക തുടങ്ങിയവയുടെ അണുബാധ നിയന്ത്രണ വിധേയമായി. ശ്വസനേന്ദ്രിയത്തിലെ അണുബാധ നിയന്ത്രണ വിധേയമായിട്ടില്ല. ഇതുമൂലം സ്വാഭാവികമായ ശ്വാസോഛാസത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. കൃത്രിമ ശ്വാസോച്ഛ്വാസം ഇടവിട്ട് നല്‍കിവരുകയാണ്.

ട്യൂബിന്‍െറ സഹായത്തോടെ ദ്രാവകരൂപത്തിലാണ് ഭക്ഷണം നല്‍കുന്നത്. തുടര്‍ച്ചയായി കിടക്കുന്നത് ശരീരം പൊട്ടാനുള്ള സാധ്യത ഒഴിവാക്കാന്‍ വാട്ടര്‍ബെഡ് ഉപയോഗിച്ച് ഫിസിയോതെറപ്പി നല്‍കിവരുന്നു. ജയലളിത ആശയവിനിമയശേഷിയിലേക്ക് എത്തിയതായും സൂചനയുണ്ട്. അതേസമയം, മെഡിക്കല്‍ റിപ്പോര്‍ട്ട് ദിവസങ്ങളായി പുറത്തുവിടുന്നില്ല. ഇതിനിടെ ചികിത്സാ സംഘത്തിലെ വിദേശ വിദഗ്ധന്‍ ഡോ. റിച്ചാര്‍ഡ് ജോണ്‍ ബെലെ ലണ്ടനില്‍ നിന്ന് വീണ്ടും അപ്പോളോയിലത്തെി.

നീലഗിരിയില്‍ നിന്നത്തെിയ ബഡഗ സമുദായത്തില്‍പെട്ട ആദിവാസി അംഗങ്ങള്‍ അപ്പോളോ ആശുപത്രിക്ക് മുന്നില്‍ ആചാരപരമായ പ്രാര്‍ഥന നടത്തി.  നവംബര്‍ 19ന് തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെയും പുതുച്ചേരിയിലെ ഒരു മണ്ഡലത്തിലെയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ 18 മന്ത്രിമാരുള്‍പ്പെടെ 24 മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തി ജയലളിതയുടെ പേരില്‍ അണ്ണാ ഡി.എം.കെ പത്രക്കുറിപ്പ് ഇറക്കി.

Tags:    
News Summary - jayalalitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.