ജയലളിത വിരലടയാളം പതിച്ചതിനെതിരെ ഹരജി

ചെന്നൈ: സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയ സാക്ഷ്യപത്രത്തില്‍ ജയലളിത വിരലടയാളം പതിച്ചതിനെതിരെ മദ്രാസ് ഹൈകോടതിയിയില്‍ ഹരജി.
ജയലളിതയുടെ ആരോഗ്യം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് മുമ്പ് കോടതിയെ സമീപിച്ച സാമൂഹിക പ്രവര്‍ത്തകന്‍ ട്രാഫിക് രാമസ്വാമിയാണ് ഹരജി നല്‍കിയത്. സാക്ഷ്യപത്രത്തില്‍ ഇടതുകൈ വിരലടയാളം പതിച്ചത് നിയമവിരുദ്ധമാണെന്നും തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഈ മാസം 19ന് തെരഞ്ഞെടുപ്പ് നടക്കുന്ന അരവാക്കുറിച്ചി, തഞ്ചാവൂര്‍, തിരുപ്പറന്‍കുണ്ട്രം നിയമസഭ മണ്ഡലങ്ങളിലെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തി തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ സാക്ഷ്യപത്രത്തിലാണ് ജയലളിത ഇടതുവിരലടയാളം പതിച്ചത്. ആരോഗ്യ പ്രശ്നങ്ങള്‍മൂലം ചികിത്സയില്‍ കഴിയുന്നതിനാല്‍ വലതുകൈ അനക്കാനാകുന്നില്ളെന്നും ഇടതു വിരലടയാളം പതിക്കുകയാണെന്നും ഡോക്ടര്‍മാരുടെ കുറിപ്പും ഇതോടൊപ്പമുണ്ടായിരുന്നു. അതേ സമയം തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതിയോടെയാണ് ഇടതു വിരലടയാളം പതിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് അണ്ണാഡി.എം.കെ നേതൃത്വം അപേക്ഷ നല്‍കുകയും തെരഞ്ഞെടുപ്പ് കമീഷന്‍ അനുമതി നല്‍കുകയും ചെയ്തതിന്‍െറ രേഖകള്‍ പുറത്തുവന്നിരുന്നു.
ഇതിനിടെ ജയലളിതയുടെ ആരോഗ്യനില  തൃപ്തികരമാണെന്നും അവര്‍ സാധാരണ ജീവിതത്തിലേക്ക് എത്തിയതായും അണ്ണാഡി.എം.കെ അവകാശപ്പെട്ടു.

Tags:    
News Summary - jayalalitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.