കോയമ്പത്തൂര്‍: മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സ തുടരുന്ന സാഹചര്യത്തില്‍ തമിഴ്നാടിന്‍െറ ഭരണം മലയാളിയായ റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ ഷീലാ ബാലകൃഷ്ണന്‍െറ കൈകളില്‍ സുരക്ഷിതം. ഭരണ സ്തംഭനമില്ലാത്തതിന് കാരണം ജയലളിതയുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുന്ന 62കാരിയായ ഷീലാ ബാലകൃഷ്ണന്‍െറ നേതൃപാടവമാണെന്ന് അണ്ണാ ഡി.എം.കെ കേന്ദ്രങ്ങള്‍ പറയുന്നു. ഭരണപരമായ മുഴുവന്‍ കാര്യങ്ങളിലും ഷീലയാണ് തീരുമാനമെടുക്കുന്നത്.
ആവശ്യമായ ഘട്ടങ്ങളില്‍ ജയലളിതയുടെ തോഴി ശശികലയോടും അവര്‍ കൂടിയാലോചന നടത്തുന്നതായാണ് വിവരം. പ്രധാന തീരുമാനങ്ങള്‍ ചീഫ് സെക്രട്ടറിയെ അറിയിക്കും. മന്ത്രിമാര്‍പോലും ഷീലയുടെ നിര്‍ദേശങ്ങള്‍ക്ക് കാത്തുനില്‍ക്കുകയാണ്. ജയലളിത ചികിത്സയിലുള്ള അപ്പോളോ ആശുപത്രിയുടെ രണ്ടാംനിലയില്‍ ഇവര്‍ക്ക് പ്രത്യേക മുറി അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസ് എന്ന നിലയിലാണിത് പ്രവര്‍ത്തിക്കുന്നത്.
ഉപമുഖ്യമന്ത്രി പദവിയിലേക്ക് ഉടന്‍ നിയമനമുണ്ടാകുമെന്ന് ശ്രുതിയുണ്ടെങ്കിലും ജയലളിത വഹിച്ചിരുന്ന വകുപ്പുകള്‍ മറ്റ് മന്ത്രിമാരെ ഏല്‍പ്പിക്കാനാണ് നീക്കം നടക്കുന്നത്. ജയലളിത ആരോഗ്യവതിയായിരുന്നപ്പോഴും ഷീലാ ബാലകൃഷ്ണന്‍െറ അഭിപ്രായങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കിയിരുന്നത്. 2014 മാര്‍ച്ചിലാണ് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച ഷീലയെ മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായി നിയമിച്ചത്. തിരുവനന്തപുരം സ്വദേശിനിയായ ഇവര്‍ 1976 ഐ.എ.എസ് ബാച്ചുകാരിയാണ്.
1983ല്‍ എം.ജി.ആര്‍ മുഖ്യമന്ത്രിയായിരിക്കെ സാമൂഹികക്ഷേമ വകുപ്പ് ഡയറക്ടറായിരുന്നു. 2002ല്‍ അഴിമതിക്കേസില്‍ കുറ്റവിമുക്തയായി ജയലളിത മുഖ്യമന്ത്രിയായി അധികാരമേറ്റ സന്ദര്‍ഭത്തില്‍ ഷീലയായിരുന്നു പേഴ്സനല്‍ സെക്രട്ടറി. 2006ല്‍ ഡി.എം.കെ ഭരണത്തിലത്തെിയപ്പോള്‍ അപ്രധാന വകുപ്പ് നല്‍കി.
2012ല്‍ ചീഫ് സെക്രട്ടറിയുടെ ഒഴിവുണ്ടായപ്പോള്‍ ഷീലയുടെ ഭര്‍ത്താവിനായിരുന്നു അര്‍ഹതയുണ്ടായിരുന്നത്.
എന്നാല്‍, ജയലളിത ഷീലയെയാണ് ചീഫ് സെക്രട്ടറിയായി നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.