???

ജയലളിതയെ കാണാതെ സഹോദരപുത്രി മടങ്ങി

ചെന്നൈ: ‘എന്‍െറ ആന്‍റി ഞങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്. അവരുടെ കരങ്ങള്‍പിടിച്ച് നിങ്ങള്‍ ആരോഗ്യവതിയാണെന്ന് പറയാനാണ് മൂന്നുദിവസമായി ഞാന്‍ ഈ ആശുപത്രിമുറ്റത്ത് കാത്തുനിന്നത്. എന്നാല്‍, ആശുപത്രി ഗേറ്റിന്‍െറ സമീപത്തുപോലും നില്‍ക്കാന്‍ അവരെന്നെ അനുവദിക്കുന്നില്ല. ഞാന്‍ തിരികെ പോവുകയാണ്’. ആശുപത്രിയില്‍ കഴിയുന്ന മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിക്കാനത്തെിയ സഹോദരന്‍ ജയകുമാറിന്‍െറ മകള്‍ ദീപാ ജയകുമാറിന്‍െറ അനുഭവമാണിത്.

ജയലളിതയുടെ സഹോദരനും ദീപയുടെ പിതാവുമായ ജയകുമാര്‍ 1995ല്‍ മരണപ്പെട്ടു. അന്ന് ജയലളിത വീട് സന്ദര്‍ശിച്ചതായി ദീപ ഓര്‍ക്കുന്നു. പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ് ദീപ.  മൈസൂരു, ശ്രീരംഗം, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലായി ജയലളിതയുടെ അടുത്ത ബന്ധുക്കളുണ്ട്. വര്‍ഷങ്ങളായി ഇവരില്‍നിന്ന് അകന്നുകഴിയുകയാണ് ജയലളിത.

തോഴി ശശികലയും കൂട്ടരും തങ്ങളുടെ ജയയെ വലയിലാക്കിയെന്നാണ് ബന്ധുക്കളുടെ പരാതി. ജയലളിതയുടെ സഹോദരങ്ങള്‍ ജയകുമാര്‍, ഷൈലജ ജയറാം എന്നിവരാണ്. ഷൈലജയും കുടുംബവും ബംഗളൂരുവില്‍ കഴിയുന്നു. പരേതനായ ജയകുമാറിന്‍െറ കുടുംബം ചെന്നൈയിലാരുന്നു. വസ്തുക്കള്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്നെന്നാരോപിച്ച് ഷൈലജക്കും മറ്റ് ചില ബന്ധുക്കള്‍ക്കുമെതിരെ ജയലളിത വര്‍ഷങ്ങള്‍ക്കുമുമ്പ് കേസ് നല്‍കിയിരുന്നു. ബന്ധുക്കളെയൊന്നും ജയയുടെ വസതിയില്‍ അടുപ്പിച്ചിരുന്നില്ല.

 

Tags:    
News Summary - jayalalitha relative deepa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.