ജയലളിതയുടെ സാരികള്‍ക്കും ആഭരണങ്ങള്‍ക്കും ഒടുവില്‍ അവകാശി

ബംഗളൂരു: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന ജെ. ജയലളിതയുടെ മരണത്തോടെ അനധികൃത സ്വത്തു സമ്പാദന കേസില്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്ത കോടികളുടെ ആഭരണങ്ങള്‍ ആര്‍ക്കു കൈമാറുമെന്ന ചോദ്യത്തിനുകൂടിയാണ് സുപ്രീംകോടതി വിധിയോടെ ഉത്തരമുണ്ടായത്. വിചാരണ കോടതി വിധി പരമോന്നത കോടതി ശരിവെച്ചതോടെ സാരികളും ചെരിപ്പുകളും ആഭരണങ്ങളും ഉള്‍പ്പെടെയുള്ള കോടികളുടെ വസ്തുക്കള്‍ തമിഴ്നാട് സര്‍ക്കാറിന്‍െറ ഖജനാവിലത്തെും.

2003ല്‍ ബംഗളൂരുവിലേക്ക് കേസിന്‍െറ വിചാരണ മാറ്റിയതു മുതല്‍ കര്‍ണാടക സര്‍ക്കാറിന്‍െറ മേല്‍നോട്ടത്തിലാണ് പിടിച്ചെടുത്ത സാധനങ്ങള്‍ സൂക്ഷിക്കുന്നത്. 1996ലാണ് ചെന്നൈയില്‍ ജയലളിതയുടെ ഉടമസ്ഥതയിലുള്ള വീട്ടിലും ഓഫിസിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. മൂന്നര കോടി വിലവരുന്ന 21.28 കിലോ സ്വര്‍ണാഭരണം, 3,12 കോടി വിലവരുന്ന 1,250 കിലോ വെള്ളിയാഭരണങ്ങള്‍, രണ്ടു കോടിയുടെ വജ്രാഭരണങ്ങള്‍, 10,500 സാരികള്‍, 750 ജോടി ചെരിപ്പുകള്‍, 500 വൈന്‍ ഗ്ളാസുകള്‍, 91 ആഡംബര വാച്ചുകള്‍ തുടങ്ങിയവയാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. വിചാരണ ബംഗളൂരുവിലേക്ക് മാറ്റിയതോടെയാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത വസ്തുക്കള്‍ കര്‍ണാടക സര്‍ക്കാറിന് കൈമാറിയത്.

അന്നുമുതല്‍ ബംഗളൂരു സിറ്റി സിവില്‍ കോടതിയുടെ രണ്ടാംനിലയിലെ പ്രത്യേക മുറിയിലാണ് ഇവ സൂക്ഷിക്കുന്നത്. പ്രതികള്‍ കുറ്റക്കാരെന്ന് സുപ്രീംകോടതി കണ്ടത്തെിയതോടെ ജയലളിതയില്‍നിന്ന് പിടിച്ചെടുത്ത കോടികളുടെ വസ്തുക്കള്‍ തമിഴ്നാടിന് കൈമാറുമെന്ന് കര്‍ണാടക അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ എ.എസ്. പൊന്നമ്മ പറഞ്ഞു. ഇതിന് തമിഴ്നാട് സര്‍ക്കാര്‍ പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കണം. ബംഗളൂരുവിലെ പ്രത്യേക കോടതിയിലാണ് വിചാരണ നടന്നതെങ്കിലും കോടതി ചെലവുകള്‍ തമിഴ്നാട് നല്‍കണം. 

News Summary - jayalalitha ornaments and dresses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.