Posted On
date_range Updated On
date_range ജയലളിതയെ പരിചരിച്ച നഴ്സ് മക്കളോടൊപ്പം ആത്മഹത്യക്ക് ശ്രമിച്ചു
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത ചികിത്സയിലിരുന്നപ്പോൾ ആശുപത്രിയിൽ പരിചരിച്ച നഴ്സുമാരുടെ സംഘത്തിലെ ഒരാൾ മക്കളോടൊപ്പം ആത്മഹത്യക്ക് ശ്രമിച്ചു. ചെൈന്ന അയനാവരം സ്വദേശിയായ ഗ്ലോറിയയാണ് രണ്ടു മക്കൾക്കും വിഷം നൽകിയശേഷം ജീവനൊടുക്കാൻ ശ്രമിച്ചത്. ഗ്ലോറിയ രാജീവ് ഗാന്ധി മെഡിക്കൽ കോളജ് ആശുപത്രിയിലും കുട്ടികൾ അപ്പോളോ ആശുപത്രിയിലും ചികിത്സയിലാണ്.
വീടുകളിൽ പോയി രോഗികളെ ശുശ്രൂഷിക്കുന്ന അപ്പോളോ ഹോം കെയറിലെ നഴ്സാണ് ഗ്ലോറിയ. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ഗ്ലോറിയയുടെ ഭർത്താവ് കഴിഞ്ഞമാസം ജീവനൊടുക്കിയിരുന്നു. ഇതിൽ മനംനൊന്താണു ഗ്ലോറിയ കുട്ടികൾക്കൊപ്പം ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇവർ മുമ്പും ജയലളിതയെ പരിചരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.